Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഗസയിലെ കുട്ടികളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല; ഷെയ്‌ഖ മോസ യുനെസ്‌കോ ഗുഡ്‌വിൽ അംബാസഡർ സ്ഥാനം രാജിവെച്ചു 

November 16, 2023

news_malayalam_unesco_updates

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ ഫലസ്തീൻ കുട്ടികളെ സംരക്ഷിക്കാനും യുനെസ്‌കോയുടെ (UNESCO - യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസഷൻ) ചുമതല നിർവഹിക്കാനും കഴിയാത്തതിനാൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനിയുടെ മാതാവും  ഖത്തർ എജ്യുക്കേഷൻ എബോവ് ഓൾ ഫൗണ്ടേഷന്റെ (ഇഎഎ) ചെയർപേഴ്‌സനുമായ ഷെയ്‌ഖ മോസ ബിൻത് നാസർ യുനെസ്‌കോ ഗുഡ്‌വിൽ അംബാസഡർ പദവിയിൽ നിന്ന് രാജിവച്ചു. 

തുർക്കി പ്രസിഡന്റിന്റെ ഭാര്യ എമിൻ എർദോഗന്റെ സാന്നിധ്യത്തിൽ ഇസ്താംബൂളിൽ നടന്ന പ്രഥമ വനിതകളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ഖത്തർ സഹമന്ത്രിയും ഖത്തർ നാഷണൽ ലൈബ്രറി മേധാവിയുമായ ഡോ ഹമദ് അബ്ദുൾ അസീസ് അൽ കവാരി, എക്‌സിലൂടെ ഷെയ്‌ഖ മോസയുടെ നിലപാടിനെ പ്രശംസിച്ചു.

“ലോകത്തിന് പരിഹരിക്കാനാകാത്ത ദുരന്തത്തിൽ നിന്ന് ഗസയിലെ കുട്ടികളെ രക്ഷിക്കുന്നതിൽ യുനെസ്കോയുടെ പരാജയത്തെ അപലപിക്കുന്ന ഒരു തീരുമാനം മാത്രമല്ല ഇത്. ഗസയിലെ കുട്ടികളെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അവരുടെ ഈ ഒരു റോളിന് എന്ത് അർത്ഥമാണുള്ളത്?'' അൽ കുവാരി പറഞ്ഞു. 

2003 മുതൽ യുനെസ്‌കോയുടെ അടിസ്ഥാന, ഉന്നത വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക സ്ഥാനപതിയായി ഷെയ്ഖ മോസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നിരവധി പ്രധാന പദ്ധതികളും ആരംഭിച്ചു. 

അതേസമയം, ഗസ മുനമ്പിൽ ഇസ്രായേലിന്റെ ആക്രമണത്തിൽ ഏകദേശം 5,000 ഫലസ്തീൻ കുട്ടികളാണ് കൊല്ലപ്പെട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News