February 06, 2024
February 06, 2024
ഷാര്‍ജ: ഷാര്‍ജയില്‍ പതിമൂന്നാമത് ലൈറ്റ് ഫെസ്റ്റിവലിന് നാളെ തുടക്കമാവും. ഫെബ്രുവരി എട്ട് വരെ നടക്കുന്ന ആഘോഷ പരിപാടിയില്‍ എമിറേറ്റിലെ പ്രധാനപ്പെട്ട 12 കെട്ടിടങ്ങളില്‍ തുടര്‍ച്ചയായ 12 ദിവസം ലൈറ്റുകള്‍ കൊണ്ട് വിസ്മയം തീര്‍ക്കും. പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് ആറ് മണിമുതല്‍ 11 മണിവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും ലൈറ്റ് ഫെസ്റ്റിവല്‍ തുടരും. പതിനഞ്ചോളം കലാകാരന്‍മാര്‍ ലൈറ്റ് ഷോകള്‍ അവതരിപ്പിക്കും.
ഷാര്‍ജ പോലീസ് ആസ്ഥാനം, അല്‍ ഹംറിയ മാര്‍ക്കറ്റ്, കല്‍ബ വാട്ടര്‍ ഫ്രണ്ട്, ഖാലിദ് ലഗൂണ്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, ബീആ ആസ്ഥാനം, അല്‍ ദൈദ് ഫോര്‍ട്ട്, ഷാര്‍ജ മസ്ജിദ്, ശൈഖ് റാഷിദ് അല്‍ ഖാസിമി മസ്ജിദ്, അല്‍ നൂര്‍ മസ്ജിദ്, അല്‍ റഫീസ ഡാം, ദിബ്ബ അല്‍ ഹിന്‍സ് സിറ്റി എന്നിവിടങ്ങളിലാണ് ഫെസ്റ്റിവല്‍ നടക്കുക. ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡെപലപ്‌മെന്റ് അതോറിറ്റിയാണ് സംഘാടകര്‍. ഫെസ്റ്റിവലിന്റെ ഭാഗമായി ലൈറ്റ് വില്ലേജ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F