Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍

May 01, 2024

news_malayalam_qatar_senyar_festival_begins_on_tomorrow

May 01, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറിലെ സമുദ്ര പൈതൃക പരിപാടികളില്‍ ഒന്നായ സെന്‍യാര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പ് നാളെ ആരംഭിക്കും. നാളെ, മെയ് 2ന് രാവിലെ പത്ത് മണിമുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ 75 ടീമുകള്‍ പങ്കെടുക്കും. ഓള്‍ഡ് ദോഹ തുറമുഖത്ത് നിന്ന് ഇവര്‍ സീലൈനിലെ അല്‍ ബന്ദിറിലേക്ക് യാത്ര നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

മത്സരത്തിനിടിലുണ്ടാകുന്ന അപകട സാധ്യതകള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍, ട്രാക്കിംഗ് സിസ്റ്റം ഉള്‍പ്പെടെയുള്ള എല്ലാ വ്യവസ്ഥകളും ടീമുകള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനകളിലൂടെ ഉറപ്പാക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ടീമുകള്‍ക്കെതിരെ നടപടിയും സ്വീകരിക്കും. മത്സരത്തില്‍ നിന്ന് റദ്ദാക്കുകയും ചെയ്യും. 

മത്സരത്തിന്റെ ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു മില്യണ്‍ ഖത്തര്‍ റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 5,00,000, മൂന്നാം സ്ഥാനത്തിന് 3,00,000 ഖത്തര്‍ റിയാലും സമ്മാനമായി ലഭിക്കും. ഏറ്റവും വലിയ മത്സ്യ അവാര്‍ഡിന്, ഒന്നാം സ്ഥാനക്കാരന് QR 50,000, രണ്ടാം സ്ഥാനത്തിന് QR30,000, മൂന്നാം സ്ഥാനത്തിന് QR20,000 എന്നിവയും ലഭിക്കും.

മെയ് നാല് വരെ മത്സരങ്ങള്‍ നടക്കും. അതേസമയം ഏപ്രില്‍ 30 മുതല്‍ ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഫെസ്റ്റിവല്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് മെയ് 2 ലേക്ക് മാറ്റുകയായിരുന്നു. ഖത്തറിന്റെ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമുദ്ര പൈതൃകവുമായി ബന്ധപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലില്‍ ഹാന്‍ഡ്-ലൈന്‍ ഫിഷിംഗ്, പേള്‍ ഡൈവിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News