Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മുതിർന്ന മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

March 07, 2024

news_malayalam_death_news_in_kerala

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ രോഗത്തെ തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇ.പി.എഫ്.ഒ ഉദ്യോഗസ്ഥനായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. രാഷ്ട്രീയ ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ജസ്റ്റിസ് ഫോർ മഅ'ദനി ഫോറത്തിലെ സജീവ സാന്നിധ്യമായിരുന്നു. 

2015ൽ കൃത്രിമ രേഖയുണ്ടാക്കി 98 ഏക്കർ സർക്കാർ ഭൂമി തട്ടിയെടുത്തു എന്ന കേസിൽ അദ്ദേഹത്തിനെതിരെ കോഴിക്കോട് വിജിലൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ കോടതിയിൽ കീഴടങ്ങി. കണ്ണൂർ ശിവപുരം വില്ലേജിൽ പെട്ട ചിത്രവട്ടത്ത് റീസർവേ നമ്പർ 12ൽ പെട്ട ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിലായിരുന്നു നടപടി.

ഭാര്യ: ഇന്ദിര, മകൻ: ജീവൻ ബാബു (സംഗീത അധ്യാപകൻ).

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News