Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദി എയർലൈൻസ് മുഖം മാറുന്നു, ലോഗോ മുതൽ ഭക്ഷണ മെനുവിൽ വരെ സൗദി സാംസ്കാരികത്തനിമ പ്രതിഫലിക്കും 

October 01, 2023

Malayalam_News_Qatar

October 01, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് ഇനി പുതിയ രൂപത്തിൽ. ലോഗോയും ക്യാബിൻ ക്രൂവിന്റെ  യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ എയർലൈൻസിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു.

1980 കളിലെ ലോഗോയിൽ ചെറിയ പരിഷ്കാരങ്ങളുൾപ്പെടുത്തിയും, സൗദി ഐഡൻറിറ്റി ആധികാരികതയോടെ  എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.


രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങങ്ങളാണ് പുതിയ ലോഗോയിലുള്ളത്. സൗദി പതാകയുടെ നിറമായ പച്ച, ഈന്തപ്പനയുടെ നിറം, രാജ്യത്തെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, മണൽ നിറം എന്നിവ ഉൾപ്പെട്ടതാണ് പുതിയ ലോഗോ. കൂടാതെ, ക്യാബിൻ ക്രൂ വസ്ത്രങ്ങളിലും മാറ്റമുണ്ട്. സൗദി തനിമയോടെ രൂപകൽപ്പന ചെയ്തതാണ് പുതിയ യൂനിഫോം.

യാത്രക്കാർക്കുള്ള ആതിഥ്യ രീതിയിലും മാറ്റമുണ്ടാകും. സൗദി ഈത്തപ്പഴവും, സൗദി ഖാവയും യാത്രക്കാർക്ക് നൽകും. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ കൊണ്ടുള്ള ഭക്ഷണമാണ് വിമാനത്തിൽ വിളമ്പുക. പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ പൂശിയ ടിഷ്യു പേപ്പറുകളും യാത്രക്കാർക്ക് നൽകും. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. വിമാനത്തിനുള്ളിലെ പശ്ചാത്തല സംഗീതവും അറേബ്യൻ സംഗീതോപകരണങ്ങളാൽ സൃഷ്ടിക്കുന്നതായിരിക്കും.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News