Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
വേള്‍ഡ് എക്‌സ്‌പോ 2030ന് സൗദി അറേബ്യ വേദിയാകും

November 29, 2023

news_malayalam_expo_updates_in_saudi

November 29, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: വേള്‍ഡ് എക്‌സ്‌പോ 2030ന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. പാരീസില്‍ കഴിഞ്ഞദിവസം നടന്ന ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്റെ (സംഘാടകര്‍) വോട്ടെടുപ്പില്‍ 165ല്‍ 119 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റിയാദിനെ തെരഞ്ഞെടുത്തത്. 

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോക മേളയ്ക്കാണ് സൗദിയിലെ റിയാദ് വേദിയാകുന്നത്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരേയും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തേയും ആകര്‍ഷിക്കുന്നതാണ് ലോക മേള. വോട്ടെടുപ്പില്‍ പങ്കെടുത്ത ദക്ഷിണ കൊറിയയുടെ ബുസാന്‍ 29ഉം ഇറ്റാലിയന്‍ തലസ്ഥാനമായ റോം 17ഉം വോട്ടുകള്‍ നേടി. വോട്ടെടുപ്പില്‍ വിജയിച്ച സൗദിയെ യുഎഇ നേതാക്കള്‍ അഭിനന്ദിച്ചു.2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ

1851 മുതലാണ് വേള്‍ഡ് എക്‌സ്‌പോ ആരംഭിച്ചത്. ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കാനുള്ള വേദികൂടിയാണ് എക്‌സ്‌പോ. 2025ല്‍ ജപ്പാനിലെ ഒസാക്കയാണ് എക്‌സ്‌പോയ്ക്ക് വേദിയാകുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News