Breaking News
ഓപ്പറേഷൻ സിന്ദൂർ,ഇന്ത്യൻ പ്രതിനിധി സംഘത്തെ അംബാസിഡർ സ്വീകരിച്ചു | നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു,വോട്ടെണ്ണൽ ജൂൺ 23-ന് | ഗസയിലേക്കുള്ള 24 ഭക്ഷ്യട്രക്കുകളിൽ 23-ഉം ഇസ്രായേൽ കൊള്ളയടിച്ചു,ഫലസ്തീനികളെ മനുഷ്യകവചമാക്കിയും സയണിസ്റ്റ് ക്രൂരത | എട്ടാം തവണ അമീർ കപ്പിൽ മുത്തമിട്ട് അൽ ഗരാഫ,ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് | കേരളത്തിൽ പരക്കെ മഴ ശക്തമാകുന്നു,ജാഗ്രതാ നിർദേശം | കൊച്ചിതീരത്തിന് സമീപം കപ്പൽ അപകടത്തിൽ പെട്ടു,അപകടകരമായ കണ്ടയിനറുകൾ കടലിൽ വീണതിനാൽ ജാഗ്രതാ നിർദേശം | അമീർ കപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം,ഈ വസ്തുക്കളുമായി സ്റ്റേഡിയത്തിലെത്തിയാൽ പിടി വീഴും | മെയ് 28 ബുധനാഴ്ച ദുൽഹജ്ജ് ഒന്ന് ആകാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് | ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ജിംനേഷ്യം,ആസ്പയർ ടോർച്ച് ക്ലബ്ബിന് ലോക റെക്കോർഡ് | ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആരോഗ്യസുരക്ഷ,ആദ്യഘട്ട ഓഡിറ്റിങ് ആരംഭിച്ചതായി വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം |
സൗദിയിലെ റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ ഇ-ഗേറ്റുകള്‍ സ്ഥാപിച്ചു

April 03, 2024

news_malayalam_saudi_arabia_starts_e_gates_in_riyadh_airport

April 03, 2024

അഞ്ജലി ബാബു

റിയാദ്: സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ- ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാരുടെ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയുടെ ആദ്യ ഘട്ടമാണ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ പാസ്‌പോര്‍ട്ട് സെല്‍ഫ് ചെക്കിംഗ് -ഇന്‍ സേവനത്തിനാണ് റിയാദ് വിമാനത്താവളത്തില്‍ തുടക്കമായത്. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുതല്‍ ഇ-ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. 

ബയോമെട്രിക് ഡാറ്റകളെ അടിസ്ഥാനമാക്കി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നതാണ് ഇ-ഗേറ്റ് സംവിധാനമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് ചീഫ് ലഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ വ്യക്തമാക്കി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള യാത്രാ നടപടിക്രമങ്ങള്‍ വികസിപ്പിക്കുന്നതും ഡിജിറ്റല്‍ സേവനങ്ങളിലൂടെ ഗുണനിലവാരം ഏകീകരിക്കുന്നതും ലക്ഷ്യമിട്ടാണ് ഇ-ഗേറ്റുകള്‍ സ്ഥാപിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News