May 11, 2024
May 11, 2024
മദീന: സൗദി അറേബ്യയിൽ ഹജ്ജ് തീർത്ഥാടകർക്കായി പറക്കും ടാക്‌സികളും ഡ്രോണുകളും അവതരിപ്പിക്കുന്നു. നൂതന ഗതാഗത സംവിധാനങ്ങളുടെ ഏറ്റവും വലിയ വിന്യാസത്തിന് ഇത്തവണത്തെ ഹജ്ജ് സീസൺ സാക്ഷ്യം വഹിക്കുമെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽ ജാസർ അറിയിച്ചു. മദീനയിലെ സുൽത്താൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഈ വർഷത്തെ വിദേശ തീർത്ഥാടകരുടെ ആദ്യ ബാച്ചിനെ സ്വാഗതം ചെയ്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ടാക്‌സി ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ഗതാഗത മാർഗ്ഗങ്ങളിലൂടെ തീർത്ഥാടകരുടെ ഹജ്ജ് അനുഭവം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F