Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദി ഫിഫ ക്ലബ് ലോകകപ്പ് കൊടിയിറങ്ങി; വിജയകിരീടമണിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി 

December 23, 2023

news_malayalam_sports_news_updates

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: ജിദ്ദയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ കിരീടം ഉയർത്തി മാഞ്ചസ്റ്റർ സിറ്റി. കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഫൈനലിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ ക്ലബായ ഫ്‌ളമിനൻസ് എഫ് സിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി ഗോൾ നേടി. ഏകപക്ഷീയമായ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം.

"ഈ ആഗോള ഇവന്റിന്റെ വിജയത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. സൗദിയുടെ കായിക മേഖലയ്ക്ക്  ഉദാരമായ പിന്തുണയും വലിയ താൽപ്പര്യവും ലഭിച്ചു. ടൂർണമെന്റ് വിജയകരമാക്കാൻ നടത്തിയ മഹത്തായ പരിശ്രമത്തിനും മികച്ച സഹകരണത്തിനും എല്ലാവർക്കും നന്ദി അറിയിക്കുന്നു;" - കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു. 

ഫിഫ ക്ലബ് കിരീടം നേടുന്നത് തന്റെ ടീമിനും കളിക്കാർക്കും എക്കാലത്തും വിലമതിക്കാവുന്ന ഒന്നായിരിക്കുമെന്ന് നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ പരിശീലകൻ പെപ് ഗാർഡിയോള പറഞ്ഞിരുന്നു. ക്ലബ് ലോകകപ്പിനായി സൗദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പ് മാഞ്ചസ്റ്റർ ആറ് ലീഗ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്. എന്നാൽ ക്ലബ് ലോകകപ്പിന്റെ ആദ്യ സെമിയിൽ തന്നെ ജപ്പാന്റെ ഉറവ റെഡ്‌സിനെ 3-0 ന് തോൽപ്പിച്ച് ഫൈനലിലെത്തി. 

ക്ലബ് ലോകകപ്പ് എന്നെന്നേക്കുമായി നിലനിൽക്കുന്ന ഒന്നാണെന്നും, ക്ലബ് ലോകകപ്പിന്റെ ഇരുപതാം പതിപ്പ് അതിശയകരവും വളരെ സവിശേഷവുമാണെന്നും ഗാർഡിയോള പറഞ്ഞു. ടീമിന്റെ മികച്ച വിജയത്തിലും നേട്ടത്തിലും താൻ സന്തുഷ്ടനാണെന്നും ഗാർഡിയോള കൂട്ടിച്ചേർത്തു.

താൻ മികച്ച താരമായതിൽ അതിയായ സന്തോഷമുണ്ടെന്നും സ്വപ്നങ്ങൾ അവസാനിക്കുന്നില്ലന്നും മാഞ്ചസ്റ്ററിന്റെ ജൂലിയൻ അൽവാരസ് (ഫോർവേഡ്) പറഞ്ഞു. 

അതേസമയം,  2023 ഡിസംബർ 12 നാണ് മത്സരം ആരംഭിച്ചത്. മെക്‌സിക്കൻ ക്ലബ് ലിയോൺ, ഈജിപ്ഷ്യൻ അൽ അഹ്‌ലി എഫ്‌സി, ജാപ്പനീസ് ഉറവ റെഡ്സ്, ഓക്‌ലൻഡ് സിറ്റി (ന്യൂസിലാന്റ്) എഫ്‌സി, ബ്രസീലിയൻ ഫ്ലുമിനെൻസ് എഫ്‌സി, സൗദി അൽ ഇത്തിഹാദ് എഫ്‌സി തുടങ്ങിയ ക്ലബുകളും മത്സരത്തിൽ പങ്കെടുത്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News