Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
സൗദിയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഉംറ സേവനകമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി

December 10, 2023

 Qatar_Malayalam_News

December 10, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി ഉംറ സേവന കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് മതിയായ സേവനങ്ങള്‍ നല്‍കാത്ത കമ്പനികളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ഹജ്ജ്- ഉംറ തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. ഇത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

തീര്‍ത്ഥാടകരുടെ സൗകര്യത്തിനും സേവനത്തിനുമാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അല്‍ റബിയ പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാത്തതോ, നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതോ ആയ കമ്പനികള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News