October 23, 2024
October 23, 2024
ദോഹ: ഖത്തറിലെ റൗദത്ത് എഗ്ദൈം സ്ട്രീറ്റിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. നാളെ (വ്യാഴാഴ്ച) മുതൽ നവംബർ 2 (ശനിയാഴ്ച) വരെയാണ് റോഡ് അടച്ചിടുന്നത്. അഷ്ഗലിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് തീരുമാനം. അടച്ചുപൂട്ടൽ സമയത്ത്, റോഡ് ഉപയോക്താക്കൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ മറ്റ് ബദൽ റോഡുകളും സമീപത്തെ സ്ട്രീറ്റുകളും ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കി. ഹസ്ം അൽ തെമൈദ് വെസ്റ്റേൺ സ്ട്രീറ്റിലെ റൗണ്ട് എബൗട്ടിൽ നിന്ന് 1351 സ്ട്രീറ്റിലെ റൗണ്ട് എബൗട്ട് വരെയാണ് അടച്ചിടുന്നത്. അടച്ചുപൂട്ടൽ സമയത്ത്, റോഡ് ഉപയോക്താക്കൾക്ക് ഹസ്ം അൽ തെമൈദ് വെസ്റ്റേൺ സ്ട്രീറ്റിൽ നിന്ന് സ്ട്രീറ്റ് 1457ലേക്ക് ഇടത്തോട്ട് തിരിഞ്ഞ് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F