Breaking News
ഇറാൻ ഇന്റലിജൻസ് മേധാവിയടക്കം കൊല്ലപ്പെട്ടു,ഇസ്രായേലിൽ മൂന്നിടങ്ങളിൽ ഇറാൻ ആക്രമണം | തിരിച്ചടിയിൽ വിട്ടുവീഴ്ചയില്ലാതെ ഇറാൻ,തന്ത്രപ്രധാന സൈനിക ഗവേഷണ കേന്ദ്രം തകർത്തതായി റിപ്പോർട്ട് | ഖത്തറിൽ വീട്ടുജോലിക്കാരായ സ്ത്രീകളെ ഡോം ഖത്തർ ആദരിക്കുന്നു | എജൂസിയ 2k25,കെ.എം.സി.സി. ഖത്തർ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു | ദമ്മാമിലെ സാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി | ആണവ നിലയങ്ങളുടെ സമീപത്ത് നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇറാനിലെ ജനങ്ങളോട് ഇസ്രയേൽ | ഇറാന്റെ തിരിച്ചടി ഇസ്രയേലിൽ കനത്ത നാശം വിതച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ,ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു | ഖത്തറിലെ പ്രമുഖ നിർമാണ കമ്പനിയിൽ അക്കൗണ്ടന്റ് ജോലി ഒഴിവ് | ഇടുക്കി തൊടുപുഴ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു | വരയുടെ വർണവിസ്മയം തീർത്ത് സംസ്‌കൃതി ഖത്തർ ആർട്ട്‌ എക്സ്ബിഷൻ സീസൺ 2 സംഘടിപ്പിച്ചു |
യുഎഇയില്‍ റമദാന്‍ മാസത്തിലെ ജോലി സമയം പ്രഖ്യാപിച്ചു

February 20, 2024

news_malayalam_ramdan_duty_time_announced_in_uae

February 20, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: യുഎഇയില്‍ റമദാന്‍ മാസത്തിലെ ജീവനക്കാരുടെ ജോലി സമയം, സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം എന്നിവ നിശ്ചയിച്ചു. പെയ്ഡ് പാര്‍ക്കിംഗ് സമയവും പരിഷ്‌കരിക്കും. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടര്‍ പ്രകാരം മാര്‍ച്ച് 12 ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് റമദാന്‍ ആരംഭിക്കും. 

റമദാന്‍ ദിവസങ്ങളില്‍ ജീവനക്കാരുടെ പ്രവൃത്തിസമയം ആറ് മണിക്കൂറായി കുറച്ചു. നോമ്പെടുക്കുന്ന ജീവനക്കാര്‍ക്കും അല്ലാത്തവര്‍ക്കും കുറഞ്ഞ ജോലി സമയം ബാധകമാണ്. കൂടുതല്‍ ജോലി സമയം ആവശ്യമുള്ള സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് സാധാരണ ദിവസങ്ങളിലെ ജോലി സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ കുറവ് അനുവദിക്കും. 

അതേസമയം സ്‌കൂള്‍ അധ്യയന ദിനങ്ങള്‍ അഞ്ച് മണിക്കൂറായി കുറയ്ക്കും. റമദാന്‍ മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ രാജ്യത്തെ മിക്ക സ്‌കൂളുകളും അടച്ചിടും. പെയ്ഡ് പാര്‍ക്കിംഗ് നിയമങ്ങളും പരിഷ്‌കരിക്കും. കഴിഞ്ഞവര്‍ഷം തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാത്രി എട്ട് മുതല്‍ അര്‍ധരാത്രി 12 വരെ രണ്ട് മണിക്കൂര്‍ സൗജന്യ പാര്‍ക്കിംഗ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റസ്റ്റോറന്റുകള്‍, കഫേകള്‍, ഭക്ഷണശാലകള്‍ എന്നിവ സാധാരണ പോലെ പ്രവര്‍ത്തിക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News