Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
റമദാനില്‍ 18 രാജ്യങ്ങളില്‍ 145 പദ്ധതികളുമായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി

March 17, 2024

news_malayalam_qrcs_updates

March 17, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റമദാനില്‍ ഭക്ഷണം, പാര്‍പ്പിടം, വെള്ളം, ശുചിത്വം, ഉപജീവനം, വിദ്യാഭ്യാസം, മാനസിക പിന്തുണ, ആരോഗ്യം, മെഡിക്കല്‍ കോണ്‍വോയ്സ് തുടങ്ങിയ മേഖലകളില്‍ വൈവിധ്യമാര്‍ന്ന 145 പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതി 18 രാജ്യങ്ങളിൽ നടപ്പാക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. റമദാനിലും അതിനുശേഷവും ലോകമെമ്പാടുമുള്ള 1.6 ദശലക്ഷം ജനങ്ങളുടെ പ്രയോജനത്തിനായി നിരവധി മാനുഷിക, വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഖത്തറിലെ ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന ഫണ്ട് വിനിയോഗിക്കും.

ദരിദ്ര രാജ്യങ്ങളില്‍ വിവിധ റമദാന്‍ ജീവകാരുണ്യ സംരംഭങ്ങള്‍ നടക്കുന്നുണ്ടെന്നും അവയില്‍ പ്രധാനം റമദാന്‍ ഇഫ്താര്‍ പദ്ധതിയാണെന്നും റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി. 18 രാജ്യങ്ങളിലെ 2,34,000 ദരിദ്രരായ ഗുണഭോക്താക്കള്‍ക്ക് ഇഫ്താറിനും സുഹൂറിനുമായി പ്രാദേശിക വിഭവങ്ങള്‍ അടങ്ങിയ വൈവിധ്യമാര്‍ന്ന ഭക്ഷണപ്പൊതികളും വിതരണം ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News