Breaking News
കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി |
പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

April 22, 2024

news_malayalam_election_in_india

April 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പ്രവാസി വെൽഫെയർ & കള്‍ച്ചറല്‍ ഫോറം തൃശൂർ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.  വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്  ജോസഫ് ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളില്‍ രാജ്യത്തിന്റെ അഖണ്ഢതയും മതേതരത്വവും കാത്ത് സൂക്ഷിക്കാനും അഥസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെയും മത ന്യൂന പക്ഷങ്ങളുടെയും സുരക്ഷയ്ക്കും ഇന്ത്യാ മുന്നണിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിന്‌  കേരളത്തില്‍ എല്ലാ മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ജില്ലാക്കമ്മറ്റിയംഗം നിഹാസ് എറിയാട് മുഖ്യ പ്രഭാഷണം നടത്തി. 

ജില്ലാ പ്രസിഡണ്ട്  അബ്ദുൾ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതി ജില്ലാ ജനറൽ സെക്രട്ടറി  ഉമർ കളത്തിങ്കൽ അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ  മജീദലി,  അനീസ് റഹ്‌മാൻ, സംസ്ഥാന സെക്രട്ടറി അനസ്ജമാൽ, ജില്ലാ ഭാരവാഹികളായ നാജിയാ സാഹിർ, സിമി അക്ബർ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സലീം നെടുംപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷജീർ എം.എ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News