October 17, 2024
October 17, 2024
ദോഹ: ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ കഴിഞ്ഞ ആഴ്ചകളില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനത്ത് നടന്ന ജി സി സി- ഇ യു ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മേഖലകള്‍ക്കും വളരെ പ്രധാനപ്പെട്ട നിമിഷത്തിലാണ് ബ്രസല്‍സ് ഉച്ചകോടി നടക്കുന്നത്. ലെബനന്‍ ജനതയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കുക എന്നതാണ് ഇപ്പോള്‍ എല്ലാവരുടെയും മുന്‍ഗണനയെന്നും, മേഖലയിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഗസയിലെ വെടിനിര്‍ത്തലിനുള്ള ശ്രമങ്ങളില്‍ അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നിവയ്ക്കുള്ള തങ്ങളുടെ പിന്തുണ അവസാന പ്രസ്താവനയില്‍ യൂറോപ്യന്‍ യൂണിയന്റെയും ജി സി സി രാജ്യങ്ങളുടെയും നേതാക്കളും ബ്രസല്‍സില്‍ നടത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 1989-ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക ബന്ധം ആരംഭിച്ചതിന് ശേഷം ഇത്തരത്തിലുള്ള ആദ്യ ഗള്‍ഫ്- യൂറോപ്യന്‍ ഉച്ചകോടിയാണിത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F