Breaking News
ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു | ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ അറിയാം | യു.എ.ഇയിൽ ജൂൺ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന വിലകൾ പ്രഖ്യാപിച്ചു | ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം(ഐ.എം.എഫ്) പ്രസംഗ മത്സരം,ഫൈനൽ ഇന്ന് ഐ.സി.സിയിൽ | ഫ്രീസോണിൽ നിന്നും തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ്‌ സർവീസ് ആരംഭിച്ചു | സൗജന്യമായി ഇംഗ്ലീഷ് പഠിക്കാം,ഖത്തർ കെഎംസിസി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ജൂൺ 1 മുതൽ | ഗസയിൽ വെടിനിർത്തൽ കരാർ ഉടനെന്ന് ട്രംപ്,ഭീഷണിയുമായി ഇസ്രയേൽ | നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ മലപ്പുറം വളാഞ്ചേരി സ്വദേശി അബുദാബിയിൽ നിര്യാതനായി |
269 മില്യണിലധികം വാണിജ്യ ഇടപാടുകൾ, ഖത്തറിൽ 2024 മിലിപോൾ എക്സിബിഷൻ ഇന്ന് സമാപിക്കും

October 31, 2024

news_malayalam_event_updates_in_qatar

October 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പതിനഞ്ചാമത് മിലിപോൾ എക്‌സിബിഷൻ ഇന്ന് (വ്യാഴം) സമാപിക്കും. എക്സിബിഷന്റെ ഒന്നും രണ്ടും ദിവസങ്ങളിലായി 269,584,657 ഖത്തർ റിയാൽ വരുന്ന ഡീലാണ് നടത്തിയതെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി ഇന്നലെ (ബുധനാഴ്ച) അറിയിച്ചു. അബ്ദുല്ല അബ്ദുൽഘാനി മോട്ടോഴ്‌സുമായി 95,732,008 റിയാൽ, സാലിഹ് അൽ ഹമദ് അൽ മന കമ്പനി 7,709,521 റിയാൽ, അൽസോമർ ട്രേഡിംഗ് കമ്പനി 2,003 115 റിയാൽ, ഫഹദ് ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് കമ്പനി 2,202,600 റിയാൽ എന്നീ കരാറുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മിലിപോൾ ഖത്തർ കമ്മിറ്റി അംഗം മേജർ ജനറൽ സൗദ് റാഷിദ് അൽ ഷാഫി പത്രസമ്മേളനത്തിൽ പറഞ്ഞു.

യൂണിവേഴ്‌സൽ ടെക്‌നിക്കൽ എൽഎൽസിയുമായി 41,978,327 റിയാൽ, ട്രാഫിക് ടെക് 2,964,348 റിയാൽ, ഇഷ്ഹർ സെക്യൂരിറ്റി സർവീസസ് 86,875,488 റിയാൽ, സൗദി കെമിക്കൽ കമ്പനി 8,786,250 റിയാൽ, ടർക്കിഷ് ആരെസ് 21,333,000 റിയാൽ എന്നീ കരാറുകളും ഇടപാടുകളിൽ ഉൾപ്പെടുന്നുണ്ട്.


Latest Related News