Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ത്താനി ഉത്ഘാടനം ചെയ്തു 

November 17, 2023

Qatar_Malayalam_News

November 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എട്ടാമത് ഖത്തര്‍ മലയാളി സമ്മേളനം ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ത്താനി ഉത്ഘാടനം ചെയ്തു. “കാത്തുവെക്കാം സൗഹൃദതീരം” എന്നതാണ് ഇത്തവണത്തെ സമ്മേളനം പ്രമേയം. ഈ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളും സമ്മേളനത്തില്‍ നടന്നു.

സ്നേഹവും സൗഹാര്‍ദ്ദവും കാത്തുസുക്ഷിക്കുന്നതില്‍ പ്രത്യേകമായ ശ്രദ്ധപുലര്‍ത്തുന്ന ഖത്തറില്‍, മലയാളി സമൂഹം നടത്തുന്ന ഇത്തരം ഇടപെടലുകള്‍ അഭനന്ദനീയമാണെന്നും, കൊറോണ പ്രതിസന്ധികാലത്തിന് ശേഷം ഇങ്ങനെ ഒത്തുകൂടാന്‍ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡോ. ഷെയ്ഖ് മുഹമ്മദ് അല്‍ത്താനി പറഞ്ഞു.

ഇപ്പോള്‍ നടന്നു വരുന്ന പ്രമേഹരോഗ വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന ദേശീയ ഡയബറ്റിക് മോണിറ്ററിംഗ് പദ്ധതികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതില്‍ മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് പ്രതിജ്ഞാബദ്ധമാണെന്നും, ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്‍റെ സമ്പത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ന് (വെള്ളിയാഴ്ച) രാവിലെ 8 മണി മുതല്‍ രാത്രി 9.30 മണി വരെ ആസ്‌പെയറിലെ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. 


നാല് സെഷനുകളായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ഗോപിനാഥ് മുതുകാട് കുട്ടികളും രക്ഷിതാക്കളുമടങ്ങിയ സദസ്സുമായി സംവദിച്ചു. ഉച്ചക്ക് ശേഷം കുടുംബ സെഷനില്‍ പി എം എ ഗഫൂര്‍, ഡോ. അജു എബ്രഹാം എന്നിവര്‍ പ്രഭാഷണം നടത്തി. 


വൈകിട്ട് നടന്ന മാധ്യമ സെമിനാറില്‍ രാജീവ് ശങ്കരന്‍, റിഹാസ് പുലാമന്തോള്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ചെയര്‍മാന്‍ ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. കെ.മുരളീധരന്‍ എംപി, ജോണ്‍ ബ്രിട്ടാസ് എംപി, ആലങ്കോട് ലീലാകൃഷ്ണന്‍, ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറഇലോസ്, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.മല്ലിക എംജി തുടങ്ങിയവരും സംസാരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News