Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ( QIIC) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

March 20, 2024

news_malayalam_local_association_news_updates

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അബ്ദുല്ലാഹ് ബിൻ സായിദ് ഇസ്ലാമിക് കൾചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ശ്രദ്ധേയമായി.അബൂഹമൂറിലെ ദർവിഷ്  പള്ളി ഈദ് ഗാഹ് ഗ്രൗണ്ടിലാണ് ഇഫ്താർ സംഗമം നടത്തിയത്. മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കം 1200 ലധികം ആളുകൾ പങ്കെടുത്ത ഇഫ്‌താർ വിരുന്നിൽ കുട്ടികളുടെ ഖുർആൻ പരായണവും നശീതകളും അവതരിപ്പിച്ചു.

അബ്ദുല്ല ബിന് സായിദ് പ്രതിനിധികളും ഇസ്ലാഹി സെന്റർ ഭാരവാഹികളും റമദാൻ സന്ദേശം നൽകി.ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷെമീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സുബൈർ വക്ര സംഗമം നിയന്ത്രിച്ചു.പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രമുഖ വാഗ്മി ഹാഫിസ് അസ്‌ലം ഉൽബോധ പ്രസംഗം നടത്തി. കുട്ടികളുടെ സെഷൻ മുഹമ്മദ് അജ്മലും വളണ്ടിയർ  സെഷൻ മുഹമ്മദ് ലെയ്‌സും നിയന്ത്രിച്ചു. നജീബ് അബൂബക്കർ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News