Breaking News
സംസ്‌കൃതി പ്രീമിയർ ലീഗ് സീസൺ 2,ഹനാൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി | കണ്ണില്ലാത്ത ക്രൂരത,ഗസയിൽ വനിതാ ഡോക്ടറുടെ ഒൻപത് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി | ഖത്തറിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി ഒഴിവ്,യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക | ക്യൂ ടീം ഇമാറ ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | ഖത്തറിലെ പ്രശസ്ത മാലിന്യ സംസ്കരണ കമ്പനിയിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം | ഗാസയിൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു,ഫലസ്തീൻ പത്രപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു | കേരളത്തിൽ പെരുമഴ,കണ്ണൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു | ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലയാളി നെഴ്‌സ് മരിച്ചു | ഖിയ ചാമ്പ്യൻസ് ലീഗിൽ ഗ്രാൻഡ്മാൾ എഫ്.സിക്കും സിറ്റി എക്സ്ചേഞ്ചിനും ഐതിഹാസിക ജയം | ഖത്തറിൽ നോൺ-ഹോംകെയർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ |
അറബ് ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഖത്തറിന് ആറ് മെഡലുകൾ

September 18, 2024

September 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പത്താമത് അറബ് ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഖത്തർ ആറ് മെഡലുകൾ നേടി. സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 15 വരെ സൗദി അറേബ്യയിലെ തായിഫ് സിറ്റിയിലായിരുന്നു മത്സരം. രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമാണ് ഖത്തർ ജൂനിയർ ടീം നേടിയത്. 

പോൾവോൾട്ട് ഇനത്തിൽ സക്കറിയ ഇബ്രാഹിമും, ഡിസ്കസ് ത്രോ ഇനത്തിൽ മുഹമ്മദുമാണ് സ്വർണം നേടിയത്. കൂടാതെ, പോൾവോൾട്ട് ഇനത്തിൽ ഹമദ് അൽ സുൽത്താനും വെള്ളി മെഡൽ നേടി. 400 മീറ്റർ സോളോ ഓട്ടത്തിൽ ഓസാമ മുഹമ്മദിനാണ് വെള്ളി മെഡൽ. റേസിംഗ് ഇനങ്ങളിലാണ് രണ്ട് വെങ്കല മെഡലുകൾ നേടിയത്. 

20 വയസ്സിന് താഴെയുള്ള 18 അറബ് രാജ്യങ്ങളിൽ നിന്നുള്ള 241 കായികതാരങ്ങളെയാണ് മത്സരത്തിൽ പങ്കെടുത്തത്. 31 മെഡലുകളുമായി മൊറോക്കോയാണ് മത്സരത്തിൽ ഒന്നാമതെത്തിയത്. 7 സ്വർണമുൾപ്പടെ 18 മെഡലുകളുമായി അൾജീരിയ രണ്ടാം സ്ഥാനത്തും, 6 സ്വർണമുൾപ്പടെ 21 മെഡലുകളുമായി സൗദി മൂന്നാം സ്ഥാനത്തുമാണ്.


Latest Related News