Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തര്‍ എനര്‍ജി എല്‍എന്‍ജിയുടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു

February 25, 2024

news_malayalam_qatar_energy_announced_expansion_of_lng_production

February 25, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തര്‍ എനര്‍ജി നോര്‍ത്ത് ഫീല്‍ഡ് ഗ്യാസ് ശേഖരത്തില്‍ ഗണ്യമായ ഉല്‍പ്പാദന വര്‍ധനവ് പ്രഖ്യാപിച്ചു. മള്‍ട്ടി ബില്യണ്‍ നോര്‍ത്ത് ഫീല്‍ഡ് വിപൂലീകരണ പദ്ധതിയിലൂടെ, എല്‍എന്‍ജിയുടെ പ്രദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം. എല്‍എന്‍ജിയുടെ പുതിയ വിപുലീകരണ പദ്ധതിയുടെ പ്രഖ്യാപനം ഇന്ന് നടന്നു. 2030 അവസാനത്തോടെ പ്രദേശിക ഉല്‍പ്പാദനം പ്രതിവര്‍ഷം 142 ദശലക്ഷം ടണ്ണായി ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സൗദ് അല്‍ കാബി ദോഹയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പ്പാദകരാണ് ഖത്തര്‍. 

റാസ് ലഫാനിലെ എല്‍എന്‍ജി ഉല്‍പ്പാദനം കൂടുതല്‍ വിപുലീകരിക്കാനുള്ള ഡ്രില്ലിംഗ് പരിശോധനയ്ക്ക് ശേഷമാണ് പദ്ധതി വിപുലീകരിക്കുകയെന്നും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സിഇഒയുമായ അല്‍-കഅബി പറഞ്ഞു. നിലവിലെ ഉല്‍പ്പാദനത്തില്‍ ഏകദേശം 85 ശതമാനം വര്‍ധനവാണ് ലക്ഷ്യമിടുന്നത്. 

നോര്‍ത്ത് ഫീല്‍ഡില്‍, ക്യൂബിക് അടിയായി കണക്കാക്കിയുള്ള അധിക വാതകത്തിന്റെ അളവ് കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ വാതക ശേഖരം 1,760 ക്യൂബിക് അടിയില്‍ നിന്ന് രണ്ടായിരം ട്രില്യണ്‍ ക്യുബിക് അടിയിലേക്ക് ഉയര്‍ത്തുമെന്നും അല്‍- കഅബി പറഞ്ഞു. 

നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ് പ്രോജക്ട്, നോര്‍ത്ത് ഫീല്‍ഡ് സൗത്ത് പ്രോജക്ട് എന്നിവയുള്‍പ്പെടെയുള്ള നോര്‍ത്ത് ഫീല്‍ഡ് പ്രൊഡക്ഷന്‍ വിപുലീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഖത്തര്‍ എനര്‍ജിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News