Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പുതുവത്സരാഘോഷം: ദുബായിൽ പൊതു പാർക്കുകളുടെ പ്രവർത്തന സമയം നീട്ടി

December 31, 2023

news_malayalam_new_year_updates

December 31, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: ദുബായിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പൊതു പാർക്കുകളുടെ പ്രവർത്തന സമയം നീട്ടിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

അൽ ഖൂസ് പോണ്ട് പാർക്ക്, സബീൽ പാർക്ക്, സഫ പാർക്ക്, ഉം സുഖീം പാർക്ക് എന്നീ പാർക്കുകൾ പുലർച്ചെ 1 മണി വരെ തുറന്നിരിക്കും. ഈ പാർക്കുകളിൽ നിന്ന് സന്ദർശകർക്ക് ഫയർ വർക്‌സും കാണാൻ കഴിയും. റെസിഡൻഷ്യൽ പാർക്കുകളും ഏരിയകളും അർദ്ധരാത്രി 12 മണി വരെ തുറന്നിരിക്കും.

അൽ മുഷ്‌രിഫ് നാഷണൽ പാർക്ക്, ക്രീക്ക് പാർക്ക്, അൽ മംസാർ പാർക്ക് എന്നീ പാർക്കുകൾ രാത്രി 11 മണി വരെ തുറന്നിരിക്കും. അൽ ഖുറാനിക് പാർക്കിൽ രാത്രി 10 മണി വരെയും, ഗ്ലാസ് ഹൗസും അത്ഭുതങ്ങളുടെ ഗുഹയും രാത്രി 8.30 മണി വരെയും, ദുബായ് ഫ്രെയിം രാത്രി 9 മണി വരെയും, ചിൽഡ്രൻസ് സിറ്റിയിൽ രാത്രി 8 മണി വരെയും സന്ദർശകരെ അനുവദിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News