Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ രോഗികളുമായി ബന്ധപ്പെട്ട രേഖകൾ പരസ്പരം ബന്ധിപ്പിക്കും 

January 01, 2024

news_malayalam_new_rules_in_qatar

January 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) പദ്ധതിയിടുന്നതായി നോണ്‍-കമ്മ്യൂണിക്കബിള്‍ ഡിസീസ് പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഷെയ്ഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു. ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധനകളും സ്‌ക്രീനിംഗും ആവര്‍ത്തിക്കാതിരിക്കാനും, മികച്ച ചികിത്സ ഉറപ്പുവരുത്താനുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. 

'മെഡിക്കല്‍ പരിശോധനകളും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികൾ ബന്ധിപ്പിക്കുക എന്നതാണ് 2024-ലെ പദ്ധതി. ഒരിക്കല്‍ ഒരു മെഡിക്കല്‍ ടെസ്റ്റ് നടത്തിയാല്‍ അത് മറ്റൊരു ഡോക്ടര്‍ ആവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും, ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ഒഴിവാക്കുന്നത് രോഗികളുടെ സമയവും ചെലവും ലാഭിക്കുമെന്നും ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.

’രാജ്യത്ത് 10 സ്വകാര്യ ആശുപത്രികളുണ്ട്, പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ അവ വലിയ പങ്ക് വഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ഷെയ്ഖ് ഡോ. മുഹമ്മദ് കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News