Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഷാർജയിൽ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശം

May 07, 2024

news_malayalam_new_rules_in_uae

May 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഷാ​ർ​ജ: ഷാർജയിൽ മോ​ഷ​ണം ത​ട​യു​ന്ന​തി​ന്​ വാ​ഹ​ന​ങ്ങ​ളി​ൽ അ​ലാ​റം സ്ഥാ​പി​ക്കണമെന്ന്​ നി​ർ​ദേ​ശി​ച്ച്​ ഷാ​ർ​ജ പൊ​ലീ​സ്. വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണെ​ന്നും ത​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വാ​ഹ​ന ഉ​ട​മ​ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും അ​ധി​കൃ​ത​ർ ഓ​ർ​മി​പ്പി​ച്ചു.

‘നി​ങ്ങ​ളു​ടെ സാ​ധ​ന​ങ്ങ​ൾ നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ​ ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ വാ​ഹ​ന അ​ലാ​റം സ്ഥാ​പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് ഷാ​ർ​ജ പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി​യ​ത്.

ഷാ​ർ​ജ പൊ​ലീ​സി​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​റ​ബി, ഇം​ഗ്ലീ​ഷ്, ഉ​റു​ദു എ​ന്നീ മൂ​ന്ന് ഭാ​ഷ​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും കു​റ്റ​കൃ​ത്യ​മോ അ​സ്വാ​ഭാ​വി​ക​മോ സം​ശ​യാ​സ്പ​ദ​മോ ആ​യ പെ​രു​മാ​റ്റ​മോ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 999, 901, അ​ല്ലെ​ങ്കി​ൽ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ (ന​ജീ​ദ്) 800151 എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News