February 12, 2024
February 12, 2024
ഷാര്‍ജ: യുഎഇയിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയിലെ എല്ലാ പാര്‍ക്കുകളും പൂര്‍ണമായും അടച്ചതായി ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. കാലാവസ്ഥയ്ക്ക് ശമനമുണ്ടായ ശേഷം പാര്‍ക്കുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കനത്ത മഴയെത്തുടര്‍ന്ന് പാര്‍ക്കിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഷാര്‍ജ പോലീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
അതേസമയം വൈകിട്ട് വരെ രാജ്യത്ത് മഴ തുടരുമെന്നാണ് കാലവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കായി ഇന്ന് നിശ്ചയിച്ചിരുന്ന ടെസ്റ്റുകളും മാറ്റിവെച്ചു. കഴിഞ്ഞദിവസം മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപെട്ടതായാണ് റിപ്പോര്‍ട്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F