Breaking News
ഒമാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് യു.എ.ഇ പൗരൻമാരടക്കം അഞ്ചു പേർ മരിച്ചു | 'സീറോ ടു ലോഞ്ച്',ഫോക്കസ് ഖത്തർ ബിസിനസ്‌ കോൺക്ലേവ് പ്രീ മീറ്റ് സംഘടിപ്പിച്ചു | സഹോദരനെ ഖത്തറിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്നറിയിച്ച് തട്ടിപ്പ്,രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായി യുവതിയുടെ പരാതി | അഹമ്മദാബാദ് വിമാന അപകടം,ഇന്ധനവിതരണം നിയന്ത്രിക്കുന്ന രണ്ട് സ്വിച്ചുകളും ഓഫാക്കിയിരുന്നതായി പൈലറ്റുമാരുടെ സംഭാഷണം | ഇൻകാസ് ഖത്തർ ഉമ്മൻചാണ്ടി അനുസ്മരണവും 'ജനസേവാ' പുരസ്കാര സമർപ്പണവും ജൂലൈ 18 വെള്ളിയാഴ്ച | ഖത്തറിലെ അൽ നിഗ്യാൻ പ്രദേശത്ത് പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നു | ഇസ്രായേലിനെതിരെ ഹൂതികൾ ആക്രമണം കടുപ്പിക്കുന്നു,ചെങ്കടലിൽ കപ്പലുകൾ മുക്കിയതിന് പിന്നാലെ ബെൻഗുറിയോൺ വിമാനത്താവളത്തിന് നേരെയും ആക്രമണം | ദുർമന്ത്രവാദം,കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ദുർമന്ത്രവാദ സാമഗ്രികൾ ഷുവൈഖ് തുറമുഖത്ത് പിടികൂടി | കോഴിക്കോട് വിമാനത്താവളത്തിൽ സ്വകാര്യ കാറുകൾക്കുള്ള പ്രവേശന ഫീസ് ഒഴിവാക്കുമെന്ന് എയർപോർട്ട് ഡയറക്‌ടർ | യുക്രൈനിൽ റഷ്യ ചെയ്യുന്നതാണ് ഗസയിൽ ഇസ്രായേൽ ചെയ്യുന്നത്,നെതന്യാഹുവിന്റെ നടപടികൾ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി ഓർമിക്കപ്പെടുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി |
ദുബായിലെ മലയാളി വ്യവസായി സണ്ണി വർക്കി അദാനിയുമായി കൈകോർക്കുന്നു,ഇന്ത്യയിൽ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കും

June 09, 2025

gems-education-to-set-up-schools-in-india-with-adani-foundation

June 09, 2025

ന്യൂസ്‌റൂം ബ്യുറോ

ദുബായ് : ആസ്ഥാനമായുള്ള പ്രമുഖ മലയാളി വ്യവസായി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് എഡ്യുക്കേഷന്‍ (GEMS Education) ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുമായി ബിസിനസ് പങ്കാളിത്തത്തിന് ഒരുങ്ങുന്നു. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പ്രൈവറ്റ് സ്‌കൂള്‍ നെറ്റ്‌വര്‍ക്കാണ് ജെംസ് ഗ്രൂപ്പിന്റേത്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ സണ്ണി വര്‍ക്കിയുടെ കമ്പനിക്ക് സാന്നിധ്യമുണ്ട്.

ഇന്ത്യയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ 20 ജെംസ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനാണ് അദാനി ഗ്രൂപ്പുമായി കൈകോര്‍ക്കുന്നത്. 50:50 ഓഹരിപങ്കാളിത്തത്തിലാകും പുതിയ സംരംഭം. ഈ പുതുസംരംഭത്തില്‍ സ്‌കൂളുകളുടെ നടത്തിപ്പ്, ടീച്ചര്‍മാരുടെ റിക്രൂട്ട്‌മെന്റ്, ട്രെയിനിംഗ് എന്നിവയെല്ലാം ജെംസ് ഗ്രൂപ്പാകും ചെയ്യുക.

പദ്ധതിയിലേക്ക് ഏകദേശം 234 മില്യണ്‍ ഡോളര്‍ അദാനി ഗ്രൂപ്പ് മുതല്‍മുടക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ അദാനി ജെംസ് സ്‌കൂള്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ജെംസിന് ഇന്ത്യയില്‍ രണ്ട് സ്‌കൂളുകള്‍ മാത്രമാണുള്ളത്. കൊച്ചിയിലും ഗുരുഗ്രാമിലും. നിലവില്‍ എട്ടു രാജ്യങ്ങളിലായി 92 സ്‌കൂളുകള്‍ ജെംസ് ഗ്രൂപ്പിനുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ സ്‌കൂളുകള്‍ തുറക്കുകയെന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് അദാനി ഗ്രൂപ്പുമായുള്ള കൂടിച്ചേരല്‍. 40 വര്‍ഷം മുമ്പ് ഒരു സ്‌കൂളും 350 കുട്ടികളുമായി ജെംസ് എഡ്യുക്കേഷന് തുടക്കമിട്ട സണ്ണി വര്‍ക്കിക്ക് വലിയ വളര്‍ച്ച നേടാന്‍ സാധിച്ചിരുന്നു.

അടുത്ത മൂന്നു വര്‍ഷത്തിനിടെ 300 മില്യണ്‍ ഡോളര്‍ യു.എ.ഇയില്‍ നിക്ഷേപിക്കാനാണ് ജെംസിന്റെ പദ്ധതി. സ്വകാര്യ വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ച 2030ഓടെ 10.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് നിഗമനം. വിവിധ രാജ്യങ്ങളില്‍ നിന്ന് വിദ്യാഭ്യാസത്തിനായി യു.എ.ഇയിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുള്ളത്. ഈ സാധ്യത കണ്ടറിഞ്ഞാണ് ജെംസ് എഡ്യുക്കേഷന്‍ ഗ്രൂപ്പ് വിപുലീകരണത്തിന് ഒരുങ്ങുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News