Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ദോഹയിൽ ഹോൾട്ടികൾച്ചറൽ എക്‌സ്‌പോ,വോളണ്ടിയർ റജിസ്‌ട്രേഷൻ തുടങ്ങി

August 04, 2023

August 04, 2023

ഖദീജ അബ്രാർ 
ദോഹ :  ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെ ദോഹയിലെ  അൽബിദ പാർക്കിൽ നടക്കുന്ന ഹോൾട്ടികൾച്ചറൽ എക്‌സ്‌പോ 2023 ലേക്കുള്ള വോളണ്ടിയർ രജിസ്ട്രേഷന് തുടക്കമായി.താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താവുന്നതാണ്.

ലിങ്ക് :ഇവിടെ ക്ലിക്ക് ചെയ്യുക.

വോളണ്ടിയർ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള നിബന്ധനകളും  മാനദണ്ഡങ്ങളും കഴിഞ്ഞ ദിവസം എക്സ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിശദീകരിച്ചിരുന്നു.ഇത് പ്രകാരം,അപേക്ഷകന് സെപ്തംബർ ഒന്നിന് 18 വയസ് തികയണം. എല്ലാ മാസവും ഏഴോ എട്ടോ ദിവസം സേവനം ചെയ്യാൻ സന്നദ്ധനാകണം. ഖത്തറിലുള്ള ആളായിരിക്കണം. പുറത്ത് നിന്നുള്ള ആളുകളെയും പരിഗണിക്കും. പക്ഷെ ഖത്തറിലേക്ക് വരുന്നതും താമസിക്കുന്നതും അടക്കമുള്ള എല്ലാ ചെലവും അവർ തന്നെ വഹിക്കണം. മുൻ പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം. വളണ്ടിയർമാർക്ക് പ്രതിഫലം ഉണ്ടായിരിക്കില്ല. എക്‌സ്‌പോയുടെ യൂനിഫോം, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News