Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട,ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് ഒരു കിലോയിലധികം മയക്കുമരുന്ന്

August 09, 2023

August 09, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം.പരാജയപ്പെടുത്തി.

ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. യാത്രികന്റെ ശരീരത്തിൽ അജ്ഞാത വസ്തു കെട്ടിയിരുന്നതായി അധികൃതരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. 1.9 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്,വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടിയിരുന്നു.

മയക്കുമരുന്ന് ഉൾപെടെ രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും, യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും, കള്ളക്കടത്തുകാര് പിന്തുടരുന്ന രീതികളും കണ്ടെത്തുന്നതിനുള്ള പരിശീലനങ്ങളും അധികൃതർ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തുടർച്ചയായി നൽകുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News