May 18, 2024
May 18, 2024
റിയാദ്: സൗദി അറേബ്യയയിലെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിറിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി. പൊതു സുരക്ഷയുടെ ഭാഗമായി പുതിയ പത്ത് സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ബസ്സാമി ഉദ്ഘാടനം ചെയ്തു.
വ്യക്തിഗത ലേല സേവനം, ഗതാഗത നമ്പർ പ്ലേറ്റ് സേവനം (മാറ്റിസ്ഥാപിക്കൽ), ചെറിയ അപകട രജിസ്ട്രേഷൻ സേവനം, ബാങ്ക് കാർഡുകളിൽ (മദാ) നടത്തിയ സാമ്പത്തിക തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനം, ട്രാഫിക് ലംഘനങ്ങൾ അടക്കുന്നതിനുള്ള സമയപരിധി നീട്ടുന്നതിനുള്ള സേവനം, കസ്റ്റംസ് കാർഡ് സേവനം, രാജ്യത്തിന് പുറത്ത് കുറ്റകൃത്യങ്ങൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് പരിശോധനാ സേവനം, ഒരു കമ്പനിയിൽ നിന്ന് വ്യക്തിയിലേക്ക് വാഹന ഉടമസ്ഥാവകാശം കൈമാറുന്ന സേവനം, ട്രാഫിക് സേവനങ്ങൾക്കായി വികസിപ്പിച്ച പോർട്ടൽ സേവനം, നമ്പർ പ്ലേറ്റ് മാറ്റിസ്ഥാപിക്കുന്നതിനുള്ള സേവനം തുടങ്ങിയവയാണ് പുതുതായി ഉൾപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്രയുടെയും സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യാനുള്ള പൊതു സുരക്ഷ വകുപ്പിന്റെ ശ്രമങ്ങളുടെ വിപുലീകരണത്തിന്റെയും ഭാഗമായാണ് നടപടി. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി, നാഷനൽ ഇൻഫർമേഷൻ സെന്റർ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് പുതിയ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F