Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) ജിദ്ദയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു 

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ആസ്ഥാനമായ ഖത്തർ നാഷണൽ ബാങ്കിന്റെ (ക്യുഎൻബി) സൗദിയിലെ പുതിയ ബ്രാഞ്ച് ജിദ്ദയിൽ ആരംഭിച്ചു. 2017ലാണ് ക്യുഎൻബി സൗദിയിലെ ആദ്യ ബ്രാഞ്ച് റിയാദിൽ സ്ഥാപിച്ചത്. 

'മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വിപണികളിലൊന്നാണ് ജിദ്ദ. സൗദിയിലെ ബാങ്കിംഗ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഈ ശാഖ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ക്യുഎൻബി സിഇഒ അബ്ദുല്ല മുബാറക് അൽ ഖലീഫ പറഞ്ഞു. 

 മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് ക്യുഎൻബി. മൂന്ന് ഭൂഖണ്ഡങ്ങളിലായി 28 ലധികം രാജ്യങ്ങളിലാണ് ക്യുഎൻബിയുടെ സാന്നിധ്യമുള്ളത്. ക്യുഎൻബിയുടെ ഉപഭോക്താക്കൾക്ക് വിപുലമായ ഉൽപ്പന്നങ്ങളും സേവനങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 4,900-ലധികം എടിഎം മെഷീനുകളും, 900 കമ്പനി ലൊക്കേഷനുകളും 29,000-ത്തിലധികം ഉപഭോക്താക്കളുമാണ് ക്യുഎൻബിയ്ക്കുള്ളത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News