Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേമിനെ പുതിയ പ്രധാന മന്ത്രിയായി നിയമിച്ചു

January 04, 2024

news_malayalam_amiri_diwan_updates_in_kuwait

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ പ്രധാന മന്ത്രിയായി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിനെ നിയമിച്ചു കൊണ്ടുള്ള അമീരി ഉത്തരവ് പുറത്തിറങ്ങി. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹാണ് ഉത്തരവിറക്കിയത്. ഈയിടെ മരണപ്പെട്ട മുൻ കുവൈത്ത് അമീർ സബാഹ് സാലിമിന്റെ മകനാണ് മുഹമ്മദ് സബാഹ് അൽ-സലേം.

കലിഫോർണിയയിലെ ക്ലെയർമോണ്ട് കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സ് ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 1979–1985 കാലഘട്ടങ്ങളിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്. 1993ൽ അമേരിക്കയിലെ കുവൈത്ത് സ്ഥാനപതിയായി നിയമിതനായി. 2001 ഫെബ്രുവരി 14ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രിയായി നിയമിതനായി. 2003 ജുലൈ 14ന് വിദേശകാര്യത്തോടൊപ്പം സാമൂഹിക, തൊഴിൽ മന്ത്രിയുമായി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News