April 21, 2024
April 21, 2024
ദോഹ: ഖത്തറിലെ അൽ സദ്ദിൽ ഔഖാഫ് മന്ത്രാലയം പുതിയ പള്ളി തുറന്നു. ജാസിം ബിൻ ഫഹദ് ബിൻ ജാസിം അൽതാനി (മോസ്ക് നമ്പർ 176) എന്ന പേരിലാണ് പുതിയ പള്ളി തുറന്നത്. 1,557 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളിയിൽ 856 സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ആരാധന നടത്താന്‍ സൗകര്യമുണ്ടായിരിക്കും. ഇമാമിനും മുഅദിനും താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 100 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വനിതാ ഹാളും മസ്ജിദിലുണ്ട്.
രാജ്യത്തെ മസ്ജിദുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിന്റെ ചട്ടകൂടിലാണ് പുതിയ പള്ളി തുറന്നത്. മസ്ജിദിൽ ധാരാളം പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് പുറമേ വിശാലമായ വുളു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗർക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഔഖാഫ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ, രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പള്ളികളുടെ ലൊക്കേഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F