Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മദീന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അതിവേഗ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉൽഘാടനം ചെയ്തു

August 29, 2023

August 29, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:മദീന ഖലീഫയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ പ്രവർത്തനമാരംഭിച്ചു.ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷനും (കഹ്റാമ) ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റും സംയുക്തമായാണ് 100 കിലോവാട്ട് ശേഷിയുള്ള പരിസ്ഥിതി സൗഹൃദ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത്.

20 മിനിറ്റിനുള്ളില്‍ ഒരേസമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ഇതിന് ശേഷിയുണ്ട്.പരിസ്ഥിതി സുസ്ഥിരതയുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കുന്ന ഇത്തരം  രണ്ടാമത്തെ ചാർജിങ് സ്റ്റേഷനാണിത്.നേരത്തെ അൽഫസ ബിൽഡിങ്ങിൽ ആദ്യ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു.

രാജ്യവ്യാപകമായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച്  ഇലക്ട്രിക് വാഹനങ്ങളെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഹ്രാമ പ്രതിജ്ഞാബദ്ധമാണെന്ന് ഉത്ഘാടന ചടങ്ങിൽ കഹ്രാമ ഷെയർഡ് സർവീസസ് ഡയറക്ടർ ഡോ. അബ്ദുല്ല മൊഹ്‌സിൻ അൽ വഹേദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News