Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദി ഇസ്ലാമിക് മന്ത്രാലയം ഹജ്ജ് സേവനങ്ങള്‍ക്കായി ത്രീഡി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

December 16, 2023

Qatar_Malayalam_News

December 16, 2023

ന്യൂസ്‌റൂം ഡെസ്ക്

മൊറോക്കോ: സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം ഹജ്ജ് സേവനങ്ങള്‍ക്കായി ത്രീഡി ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. മൊറോക്കോയിലെ ജുസൂര്‍ എക്‌സിബിഷനിലാണ് തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് സേവനങ്ങള്‍ക്കായി മന്ത്രാലയം പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഓഗ്മെന്റഡ് റിയാലിറ്റിയിലാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിലെ പ്രധാന ഘട്ടങ്ങള്‍ ആപ്പിലൂടെ മനസിലാക്കാന്‍ കഴിയും. വിവരങ്ങളുടെ കൂടുതല്‍ വ്യക്തതയ്ക്കായി ഉയര്‍ന്ന നിലവാരമുള്ള റിയലിസ്റ്റിക് മോഡലിംഗ് സിസ്റ്റമാണ് ആപ്പില്‍ ഉപയോഗിക്കുന്നത്. ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സഹായം ആവശ്യമില്ല എന്നതാണ് പ്രത്യേകത. 

അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു ഭാഷകളില്‍ ശബ്ദത്തിലൂടെയും ചിത്രങ്ങളിലൂടെയും ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാകും. ആന്റോയിഡിലും ഐഒഎസിലും കമ്പ്യൂട്ടറുകളിലും മാക്, ലിനക്‌സ് തുടങ്ങിയ സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഹജ്ജ്, ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ അടങ്ങിയ ആപ്പിന് മികച്ച പ്രതികരണമാണ് പ്രദര്‍ശനത്തില്‍ ലഭിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News