Breaking News
ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അഞ്ച് കിലോമിറ്റര്‍ നീളമുള്ള 'സ്ട്രീറ്റ് 33' ഉദ്ഘാടനം ചെയ്തു | ഫുജൈറയിൽ മലയാളി യുവതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു  | ഖത്തറില്‍ ശക്തമായ കാറ്റിനം കടല്‍ക്ഷോഭത്തിനും സാധ്യത | കുവൈത്തിൽ ട്രാഫിക് ഫൈനുകൾ വർധിപ്പിക്കുന്നു | യുഎഇയിലെ അല്‍ ഇത്തിഹാദ്, അല്‍ വഹ്ദ റോഡുകളിലെ വേഗപരിധി കുറച്ചു | ദോഹയിൽ നിന്നുള്ള യാത്രക്കാർ കോഴിക്കോട്ടെത്തിയത് 22 മണിക്കൂറിന് ശേഷം,യാത്രക്കാർക്ക് തീരാദുരിതം നൽകി എയർഇന്ത്യ എക്സ്പ്രസ്സ്  | കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ദുബാ​യി​ൽ നി​ര്യാ​ത​നാ​യി | അമീർ കപ്പ്: ട്രോഫിയിൽ മുത്തമിട്ട് അൽ സദ്ദ് എസ്.സി | വെളിച്ചം ഖുർആൻ സംഗമം ഇന്ന് ഖത്തർ QNCC യിൽ | ഖത്തർ ആസ്ഥാനമായുള്ള ഇന്ത്യൻ ഫാഷൻ ഡിസൈനർക്ക് റഷ്യയിൽ പുരസ്കാരം |
ഖത്തറിൽ തൊഴിലാളികൾക്കായി സാംസ്കാരിക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

May 14, 2024

news_malayalam_event_updates_in_qatar

May 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ "ബേദർ" പദ്ധതിയുടെ ഭാഗമായി  തൊഴിലാളികൾക്ക് വൈവിധ്യമാർന്ന സാംസ്കാരിക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയവും റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമും (COP) ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. അൽ ഖോറിലെ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സിലാണ് പരിപാടി നടന്നത്. ഖത്തറിൻ്റെ വടക്കൻ മേഖലകളിൽ പ്രവർത്തിക്കുന്ന 11 പ്രാദേശിക കമ്പനികളെ പ്രതിനിധീകരിച്ച് 900 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. 

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഹ്യൂമൺ റൈറ്റ്‌സ്, പബ്ലിക് റിലേഷൻസ്, സിവിൽ ഡിഫൻസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ്, കമ്മ്യൂണിറ്റി പോലീസ്, ട്രാഫിക്, അൽ ഫസ, നോർത്ത് സെക്യൂരിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

"തൊഴിലാളികളും സമൂഹവും തമ്മിലുള്ള ശരിയായ ആശയവിനിമയം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മന്ത്രാലയത്തിൻ്റെ തന്ത്രപരമായ നിർദ്ദേശങ്ങളുമായി ഒത്തുപോകുന്ന പരിപാടിയാണിത്. ജീവന് അപകടകരമായ പരിക്കുകളുടെ സാധ്യത കുറയ്ക്കുക, സുരക്ഷാ ആശയങ്ങൾ, പൊതു സുരക്ഷ, ജോലിസ്ഥലങ്ങളിലെ തൊഴിൽ സുരക്ഷ എന്നിവയെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുകയാണിതിലൂടെ ലക്ഷ്യമിടുന്നത്," ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി ഷെയ്ഖ അൽ അനൗദ് അൽ താനി പറഞ്ഞു.   

പ്രാദേശിക കമ്പനികളിലെ തൊഴിലാളികൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കുമുള്ള സാംസ്കാരിക, കമ്മ്യൂണിറ്റി സംരംഭങ്ങൾക്ക് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിൻ്റെ സീനിയർ ഓഫീസർ ഷെയ്ഖ ദാനാ അൽ താനി നന്ദി അറിയിച്ചു. പദ്ധതിയുടെ സന്ദേശവും വിവിധ സംരംഭങ്ങളും നടപ്പിലാക്കുന്നതിൽ തൊഴിലാളി സമൂഹത്തെ പങ്കാളികളാക്കാനുള്ള ശ്രമങ്ങളെയും അവർ പ്രശംസിച്ചു.

തൊഴിലാളികൾക്കിടയിൽ മാനസികാരോഗ്യ അവബോധം, ശാരീരിക ക്ഷമത, സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിനോദ പ്രവർത്തനങ്ങളും ബോധവൽക്കരണ ശിൽപശാലകളും സംഘടിപ്പിച്ചു. കൂടാതെ, വടക്കൻ പ്രദേശങ്ങളിലെ കമ്പനികൾക്കിടയിൽ വിവിധ സാംസ്കാരിക മത്സരങ്ങളും നടന്നു. ബോധവൽക്കരണ അംബാസഡർമാർ, കമ്പനികളിൽ ബോധവൽക്കരണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നിരന്തര പരിശ്രമം നടത്തുന്ന കമ്പനികളുടെ പ്രതിനിധികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വടക്കൻ പ്രദേശങ്ങളിലെ തൊഴിലാളികളുമായി ഇടപഴകാൻ ലക്ഷ്യമിട്ടുള്ള റാസ് ലഫാൻ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമിൻ്റെ സംരംഭങ്ങളിലൊന്നാണ് "ബേദാർ" പദ്ധതി. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ബർവ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ്, അവേറോസ് - ബിസിനസ് അഡ്വൈസറി & സർവീസസ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബേദാർ പദ്ധതിയുടെ ആദ്യ പതിപ്പ് 2019-ൽ ആരംഭിച്ചിരുന്നു. 

സെക്യൂരിറ്റി, സുരക്ഷാ മേഖലകളിലെ സുപ്രധാന മാർഗനിർദേശങ്ങളെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ അവബോധം വളർത്തുക, അവരുടെ കമ്മ്യൂണിറ്റി മൂല്യങ്ങളും തത്വങ്ങളും മെച്ചപ്പെടുത്തുക, പ്രാദേശിക സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമായ ഖത്തറി ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സംസ്കാരം എന്നിവയിലേക്ക് അവരെ പരിചയപ്പെടുത്തുക, അവരെ സജ്ജരാക്കുക, അത്യാഹിതങ്ങളും അപകടങ്ങളും കൈകാര്യം ചെയ്യാനുള്ള കഴിവുകൾ ഉണ്ടാക്കുക, അവരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും എല്ലാത്തരം കുറ്റകൃത്യങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനുമുള്ള അവരുടെ സുരക്ഷിതത്വബോധം വളർത്തിയെടുക്കുക എന്നിവയാണ് "ബേദർ" സംരംഭം ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News