Breaking News
സൗദിയിൽ കാസർകോട് സ്വദേശി വെടിയേറ്റ് മരിച്ചു | കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു |
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി

November 28, 2023

Malayalam_Qatar_News

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തിന് അടുത്തുനിന്ന് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കിട്ടിയത്. ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആറ് വയസ്സുകാരി അഭികേല്‍ സാറ റെജിയെ കഴിഞ്ഞ ദിവസം വൈകിട്ട് 4.40ഓടെയാണ് തട്ടിക്കൊണ്ടുപ്പോയത്. സഹോദരനൊപ്പം ട്യൂഷന് പോകുന്ന വഴി വീടിന് സമീപത്തുനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപ്പോയത്. അതേസമയം തട്ടിക്കൊണ്ടുപ്പോയ അജ്ഞാതരെ കുറിച്ച് വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. പ്രതികള്‍ക്കായുള്ള പോലീസന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 

കുട്ടിയെ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് സംസ്ഥാനമാകെ പോലീസ് നടത്തിയത്. ദേശീയ പാതയിലും മറ്റിടങ്ങളിലും സിസിടിവികളും വാഹനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. അന്വേഷണത്തിന് പിന്നാലെ കഴിഞ്ഞദിവസം രാത്രിയോടെ മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രതികള്‍ കുട്ടിയുടെ അമ്മയെ ഫോണ്‍ വിളിച്ചിരുന്നു. പിന്നാലെ ഇന്ന് പുലര്‍ച്ചയോടെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രവും പോലീസ് പുറത്തുവിട്ടിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News