February 06, 2024
February 06, 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ സഹേൽ ആപ്പും സർക്കാർ വെബ്‌സൈറ്റുകളും ഹാക്ക് ചെയ്‌തെന്ന വാർത്ത വ്യാജമാണെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) അറിയിച്ചു. സഹേൽ ആപ്ലിക്കേഷനും ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളും ഉപയോഗിക്കുന്നത് തുടരാമെന്നും സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി.
'ഹാക്കർമാർ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകളെ അനുകരിച്ച് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും അനൗദ്യോഗിക പേയ്‌മെൻ്റ് ലിങ്കുകൾ വഴി പണം നൽകാൻ ആവശ്യപ്പെടുകയാണ്. ഇത് ഫിഷിംഗ് ആണ്,' - എം.ഒ.സി.ഐ വിശദീകരിച്ചു. ഫിഷിംഗിനെതിരെയും, സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലായം ആവർത്തിച്ചു. സർക്കാർ ഔദ്യോഗിക വെബ്സൈറ്റുകളെയും സഹേലിനെയും മാത്രമേ വിശ്വസിക്കാവൂ എന്ന് മന്ത്രാലയം നിർദേശിച്ചു.
കൂടാതെ, കുവൈത്തിലെ ഉപയോക്താക്കളെ ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള ആഭ്യന്തര മന്ത്രാലയത്തെയും കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെയും (സിട്രാ) സഹകരണ ശ്രമങ്ങളെ മന്ത്രാലയം അഭിനന്ദിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F