Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഗ്രാൻഡ് മാളിൽ 'മാമ്പഴക്കാലം',മെയ് 15 വരെ തുടരും 

May 12, 2024

news_malayalam_grand_mall_updates

May 12, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിൽ  മാംഗോ ഫെസ്റ്റിന് തുടക്കമായി.വിവിധയിനം മാമ്പഴങ്ങളും മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും ഫെസ്റ്റിവലിൽ  ലഭ്യമാണ്.

ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ വൈവിധ്യമാണ് പ്രധാന ആകർഷണം. മല്ലിക, മൽഗോവ, ബദാമി , നീലം, അൽഫോൻസാ തുടങ്ങി ഇരുപതോളം മാമ്പഴങ്ങൾ മാംഗോ ഫെസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധയിനം മാമ്പഴങ്ങൾക്ക് പുറമേ മാമ്പഴം കൊണ്ടുള്ള  പായസം, പുഡ്ഡിംഗ്, ബേക്കറികൾ, കേക്കുകൾ, അച്ചാറുകൾ, ജ്യൂസുകൾ, കറികൾ  തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

ജനറൽ മാനേജർ അജിത് കുമാർ ഗ്രാൻഡ് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.ഏരിയ മാനേജർ ബഷീർ പരപ്പിൽ, അഡ്മിൻ മാനേജർ നിധിൽ , പി.ആർ മാനേജർ സിദ്ദീഖ്, മാൾ  മാനേജർ നവാബ്, മാർക്കറ്റിംഗ് മാനേജർ ഷംസീർ എന്നിവർ പങ്കെടുത്തു

 2024 മെയ് 15  വരെ ഖത്തറിലെ ഗ്രാന്റിന്റെ എല്ലാ ഔട്ലെറ്റുകളിൽ നിന്നും മാംഗോ ഫെസ്റ്റിന്റെ ഭാഗമായി രുചിയൂറുന്ന മാമ്പഴങ്ങളും  മാമ്പഴം കൊണ്ടുള്ള വിഭവങ്ങളും  ഉപഭോക്താക്കൾക്ക് വാങ്ങിക്കാമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടറും ഐസിസി ഉപദേശകസമിതി അംഗവുമായ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News