Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
മലയാള സിനിമയുടെ വളർച്ചയിൽ പ്രവാസികൾ വലിയ പങ്കുവഹിച്ചതായി പൃഥ്വിരാജ് സുകുമാരൻ 

May 13, 2024

news_malayalam_movie_entertainment_news_updates

May 13, 2024

അൻവർ പാലേരി 

ദോഹ: മലയാള സിനിമാ മേഖലയുടെ വളർച്ചയിൽ പ്രവാസി സമൂഹം വലിയ പങ്ക് വഹിക്കുന്നതായി നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരന്‍. ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഖത്തറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകള്‍ക്ക് പ്രവാസ ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണ രംഗത്ത് ഉള്‍പ്പെടെ പ്രവാസ ലോകത്തു നിന്നും മലയാള സിനിമയുടെ മാറ്റങ്ങള്‍ക്കായി ശരിയായ സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. പ്രവാസി മലയാളി പ്രേക്ഷകര്‍ സിനിമ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമാ വ്യവസായ മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവണമെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.

ബേസില്‍ ജോസഫ്, നിഖില വിമല്‍, തിരക്കഥാകൃത്ത് ദീപു പ്രദീപ്, നിര്‍മാതാവ് മുകേഷ് ആര്‍ മേത്ത തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ4 എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്ന് നിര്‍മിക്കുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ വിപിന്‍ ദാസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

പൃഥ്വിരാജ്, ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയവരാണ് ഗുരുവായൂര്‍ അമ്പലനടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതിയ ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‌നറാണ്. മെയ് 16നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

974 ഇവന്റ്‌സിന്റെ നേതൃത്വത്തില്‍ ലുലു ബര്‍വ മദീനത്‌നയില്‍ നടത്തിയ പ്രമോഷന്റെ മുന്നോടിയായാണ് വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളെത്തിയത്. 974 ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ റസൽ, മഹറൂഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News