May 08, 2024
May 08, 2024
അൽബഹ: സൗദിയിലെ ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ചെട്യാർമാട് സ്വദേശി പറമ്പിൽ അബ്ദുൽ റഷീദ് (43) ആണ് മരിച്ചത്. ഇന്നലെ (ചൊവ്വ) ഉച്ചയ്ക്ക് 2.30നാണ് അപകടം. സ്വന്തമായി സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. പിതാവ്: അസൈനാർ, മാതാവ്: ആയിഷ ബീവി. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സിയാൻ, ഫാത്തിമ ഹല, മുഹമ്മദ് സയാൻ. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F