Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തറിൽ മഹാസീൽ ഫെസ്റ്റിവൽ ആരംഭിച്ചു 

February 25, 2024

news_malayalam_event_updates_in_qatar

February 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എട്ടാമത് മഹാസീൽ ഫെസ്റ്റിവൽ ആരംഭിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിൻ്റെയും ഖത്തരി ഫാർമേഴ്‌സ് ഫോറത്തിൻ്റെയും സഹകരണത്തോടെ കത്താറ കൾച്ചറൽ വില്ലേജിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പച്ചക്കറികൾ, തേൻ, പ്രാദേശിക ഈന്തപ്പഴം, മാംസം, മുട്ട, കോഴി എന്നിവയുൾപ്പെടെ മികച്ച ഖത്തറി വിളകളും കാർഷിക ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. 

24 പ്രാദേശിക ഫാമുകൾ, അലങ്കാര സസ്യങ്ങൾ, പുഷ്പ തൈകൾ വിൽക്കുന്ന എട്ട് നഴ്സറികൾ, കോഴി, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ വിദഗ്ധരായ 10 ദേശീയ കമ്പനികൾ, ഖത്തരി ഫാമുകൾ, തേനീച്ചക്കമ്പനികൾ, ദേശീയ ഭക്ഷ്യ ഉൽപ്പനങ്ങളായ ജ്യൂസ്, മുട്ട, തുടങ്ങിയ കമ്പനികളുടെ പങ്കാളിത്തവും ഉണ്ടായിരിക്കുമെന്ന് ഫെസ്റ്റിവലിൻ്റെ സംഘാടക സമിതി തലവൻ സൽമാൻ അൽ-നുഐമി പറഞ്ഞു. കൃഷി, മൃഗസമ്പത്ത്, ദേശീയ ഭക്ഷ്യ ഉൽപന്നങ്ങൾ, ഖത്തറിലെ കർഷകരെ പ്രോത്സാഹിപ്പിക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിലുള്ള കത്താറയുടെ പ്രതിബദ്ധതയാണ് ഫെസ്റ്റിവലിൻ്റെ വാർഷിക ലോഞ്ച് ഊന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഖത്തറിൻ്റെ ദേശീയ സമ്പദ്‌വ്യവസ്ഥയെയും കാർഷിക മേഖലയെയും പിന്തുണയ്ക്കുക, വിളകളിലും ഭക്ഷ്യ ഉൽപന്നങ്ങളിലും നിക്ഷേപം നടത്താൻ പ്രോത്സാഹിപ്പിക്കുക, ഖത്തറിൻ്റെ പ്രശസ്തമായ പച്ചക്കറികൾ, തേൻ, ഈത്തപ്പഴം എന്നിവ വിൽക്കുന്നതിനുള്ള വിപണന വേദി പ്രദാനം ചെയ്യുക് എന്നിവയ്ക്ക് ഫെസ്റ്റിവൽ സഹായിക്കും. 

ഫെസ്റ്റിവലിൽ കാർഷിക, ഭക്ഷ്യ ഉൽപാദനത്തിൻ്റെയും മൃഗസമ്പത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുന്ന വൈവിധ്യമാർന്ന അനുബന്ധ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. പരമ്പരാഗത ജനപ്രിയ വിഭവങ്ങളും, കൈകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രദർശനത്തിലുണ്ടാകും. ഇന്ന് (ഫെബ്രുവരി 25) ആരംഭിച്ച മേള ഏപ്രിൽ 15 വരെ തുടരും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News