Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ പുതിയ മന്ത്രിസഭക്ക് അംഗീകാരം നൽകി 

May 13, 2024

news_malayalam_new_rules_in_kuwait

May 13, 2024

ന്യൂസ്‌റൂം ഡെസ്ക്

കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിലുള്ള 46-ാമത് മന്ത്രിസഭക്ക് അംഗീകാരം. ഇത് സംബന്ധിച്ച ഉത്തരവിൽ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഇന്നലെ (ഞായറാഴ്ച) ഒപ്പുവച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

പുതിയ കാബിനറ്റ് അംഗങ്ങൾ: 

1) ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് - ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി. 

2) ഷെരീദ അബ്ദുല്ല അൽ മൗഷർജി - ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയും

3) ഡോ. ഇമാദ് മുഹമ്മദ് അൽ അത്തിഖി - ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയും

4) അബ്ദുൽറഹ്മാൻ ബ്ദാഹ് അൽ മുതൈരി - ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രി

5) ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ അവാധി - ആരോഗ്യമന്ത്രി

6) ഡോ. അൻവർ അലി അൽ മുദാഫ്ധ - നകാര്യ മന്ത്രി, സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രി

7) ഡോ. ആദെൽ മുഹമ്മദ് അൽ അദ്വാനി - വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയും

8) അബ്ദുള്ള അലി അൽ യഹ്യ - വിദേശകാര്യ മന്ത്രി

9) ഡോ. നൂറ മുഹമ്മദ് അൽ മഷാൻ - പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി കാര്യ മന്ത്രിയും 

10) ഡോ. മുഹമ്മദ് ഇബ്രാഹിം അൽ വാസ്മി - നീതിന്യായ മന്ത്രിയും, ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രിയും. 

11) ഒമർ സൗദ് അൽ ഒമർ - വാണിജ്യ വ്യവസായ മന്ത്രി, വാർത്താവിനിമയ കാര്യ സഹമന്ത്രി 

12) ഡോ. മുഹമ്മദ് അബ്ദുൽ അസീസ് ബുഷെഹ്‌രി - വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി, ഭവനകാര്യ സഹമന്ത്രി 

13) ഡോ. അമതൽ ഹാദി അൽ ഹുവൈല - സാമൂഹികം, തൊഴിൽ, കുടുംബകാര്യം, ബാല്യകാല മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News