Breaking News
കോട്ടയം സ്വദേശി ഖത്തറിൽ നിര്യാതനായി | സൗദിയിൽ കണ്ണൂർ സ്വദേശി ടാങ്കർ ലോറി തട്ടി മരിച്ചു | ഖത്തറിൽ വെള്ളിയാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് | 220 ഹാജിമാരുമായി പോയ വിമാനം ചെങ്കടലിൽ തകർന്ന് വീണതായി വ്യാജ വാർത്ത പ്രചരിക്കുന്നു,വാർത്ത നിഷേധിച്ച് മൗറിത്താനിയ | ആയോധനകലയിലെ പരിശീലന മികവുമായി ഖത്തറിലെ യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി,നാൽപതാം വാർഷികാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാവും | ഖത്തർ ലുലുവിൽ 'ബംപർ' വിലക്കുറവ്, 50 ശതമാനം വരെ വിലക്കിഴിവുമായി ലുലു ഓൺ സെയിൽ പ്രഖ്യാപിച്ചു | നിയമലംഘനം,ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം | ഖത്തർ ഇന്ത്യൻ എംബസി-ഐ.സി.ബി.എഫ് സ്‌പെഷ്യൽ കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച | പ്രവാസികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ഹീര ഗോൾഡ് തട്ടിപ്പുകേസിലെ പ്രതി നൗഹീറ ഷെയ്ഖ് അറസ്റ്റില്‍ | ഗസയിൽ ഭക്ഷണത്തിനായി തിരക്കുകൂട്ടിയവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്,മൂന്നു പേർ കൊല്ലപ്പെട്ടു |
ഖത്തർ എനർജിയുമായി 3.3 ബില്യൺ ഡോളറിന്റെ കരാർ സ്വന്താമാക്കാൻ കൊറിയൻ കപ്പൽ നിർമാണ കമ്പനികൾ

August 07, 2024

August 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എനർജിയുമായി 3.3 ബില്യൺ ഡോളറിന്റെ കരാർ സ്വന്താമാക്കാൻ ദക്ഷിണ കൊറിയൻ കപ്പൽ നിർമാണ കമ്പനികൾ. 10 കപ്പലുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ദോഹ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയൻ വ്യാപാര കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം, എച്ച് ഡി കൊറിയ ഷിപ്പ് ബിൽഡിങ്, സാംസങ് ഹെവി ഇൻഡസ്ട്രീസ്, ഹാൻവ ഓഷ്യൻ കമ്പനി എന്നിവയാണ് ഖത്തർ എനർജിയുമായി ചർച്ച നടത്തുന്നത്. 

ദ്രവീകൃത പ്രകൃതി വാതക നീക്കത്തിനാവശ്യമായ കൂറ്റൻ കപ്പൽ ഖത്തറിന് നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ. 2.7 ലക്ഷം ക്യുബിക് മീറ്റർ ശേഷിയുള്ള 10 കപ്പലുകൾക്കായി 330 കോടി ഡോളറിന്റെ നിർമാണക്കരാറാണ് പുരോഗമിക്കുന്നത്. 

ഇത്തരത്തിലുള്ള 18 കപ്പലുകൾ നിർമിക്കാൻ ചൈന സ്റ്റേറ്റ് ഷിപ്പ്ബിൽഡിങ് കോർപറേഷനുമായി ഈ വർഷം ആദ്യം ഖത്തർ എനർജി കരാറിലെത്തിയിരുന്നു. 2028ഓടെ ഈ കപ്പലുകൾ ലഭ്യമായിത്തുടങ്ങും. 600 കോടി ഡോളറായിരുന്നു കരാർ തുക. 2023 സെപ്തംബറിൽ കൊറിയൻ കമ്പനികളുമായി 17 പ്രകൃതി വാതക കപ്പലുകൾ നിർമിക്കാൻ ഖത്തർ എനർജി കരാറിൽ എത്തിയിരുന്നു. സാധാരണ വലിപ്പമുള്ള ഈ കപ്പലുകൾക്ക് 390 കോടി ഡോളറായിരുന്നു നിർമാണച്ചെലവ്. 

എൽ.എൻ.ജി ഉൽപാദനത്തിൽ 2030ഓടെ വൻ നേട്ടമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഉൽപാദനം ഏതാണ്ട് ഇരട്ടിയായി വർധിച്ച് 142 ദശലക്ഷം ടണിലെത്തും. എൽ.എൻ.ജി നീക്കത്തിനുള്ള സൗകര്യങ്ങൾ വിപുലമാക്കുന്ന സാഹചര്യത്തിലാണ് കൊറിയൻ കമ്പനികൾ ഖത്തർ എനർജിയെ സമീപിക്കുന്നത്.


Latest Related News