Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ: ഓസ്ട്രേലിയക്കെതിരെ കൊറിയക്ക് ജയം 

February 02, 2024

news_malayalam_sports_news_updates

February 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ എതിരാളികളായ കൊറിയ 2-1 എന്ന സ്കോറിന് വിജയിച്ചു. ഇന്ന് (വെള്ളി) അൽ ജനൂബ് സ്റ്റേഡിയത്തിൽ ​വൈകിട്ട് 6:30നാ​യിരുന്നു മ​ത്സ​രം. 

മത്സരത്തിന്റെ 42-ാം മിനിറ്റിൽ ഓസ്ട്രേലിയയുടെ സി.ഗുഡ്വിൻ ആദ്യ ഗോളടിച്ചു. പിന്നീട് 90+6 മിനിറ്റിൽ (പെനാൽറ്റി) കൊറിയയുടെ എച്ച്.ഹ്വാങ് ഗോൾ നേടി. 104-ാം മിനിറ്റിൽ (എച്ച്.സൺ) വീണ്ടും ഒരു ഗോൾ സ്വന്തമാക്കിയതോടെ കൊറിയ സെമി ഫൈനലിൽ യോഗ്യത നേടി. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് ഓസ്ട്രേലിയ പുറത്തായി. 

അതേസമയം, ക്വാർട്ടർ ഫൈനലിന്റെ അവസാന ദിവസമായ നാളെ (ശനി) ഉച്ചക്ക് 2:30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ജപ്പാൻ-ഇറാൻ മത്സരവും, വൈകിട്ട് 6:30ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ-ഉസ്‌ബെക്കിസ്ഥാൻ മത്സരവും നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News