Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ സമാധാന നീക്കവുമായി  ഖത്തര്‍

October 11, 2023

news_malayalam_israel_hamas_attack_updates

October 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രയേല്‍- ഫലസ്തീന്‍ അതിര്‍ത്തി പ്രദേശമായ ഗസയില്‍ നടക്കുന്ന സംഘര്‍ഷം ഇല്ലാതാക്കാന്‍ സമാധാന ശ്രമവുമായി ഖത്തര്‍. സംഘര്‍ഷം ഉടനടി ഒഴിവാക്കുന്നതിന് പ്രദേശിക, അന്തര്‍ദേശീയ നേതാക്കളുമായി ഖത്തര്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടേയും വിദേശകാര്യ മന്ത്രിയുടേയും ഔദ്യോഗിക ഉപദേഷ്ടാവ്‌ ഡോ. മജീദ് ബിന്‍ അന്‍സാരി വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ മനസിലാക്കി സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലോക നേതാക്കളുമായി ഖത്തര്‍ നടത്തിയ ചര്‍ച്ചകളും അദ്ദേഹം പരാമര്‍ശിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി സൗദി അറേബ്യ, യുഎഇ, ജോര്‍ദാന്‍, ഈജിപ്ത്, സ്‌പെയ്ന്‍, തുര്‍ക്കി, ഇറാന്‍, യുഎസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചിരുന്നു. അതേസമയം ഇരു രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങളില്‍ ഖത്തര്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യം കൂടുതല്‍ പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News