Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രവർത്തി സമയം മാറുന്നു 

September 27, 2023

News_Qatar_Malayalam

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രവർത്തി സമയം മാറ്റുന്നതായി എംബസി അധികൃതർ അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 04:30 മണി വരെയാണ് പുതിയ പ്രവർത്തന സമയം. 

രാവിലെ 8 മണി മുതൽ 11:15 മണി വരെ അപേക്ഷകൾ സമർപ്പിക്കേണ്ട സമയമാണെന്നും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 04:15 വരെയാണ് രേഖകൾ തിരിച്ചു വാങ്ങാനുള്ള സമയമെന്നും അധികൃതർ വ്യക്തമാക്കി. 

അതേസമയം, നബിദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി നാളെ (സെപ്തംബർ 28) അവധിയായിരിക്കും. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഞായറാഴ്ച്ച (ഒക്ടോബർ 1) എംബസി തുറന്നു പ്രവർത്തിക്കും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News