Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മക്കയില്‍ അനധികൃതമായി മലിനജലം ഒഴുക്കിവിട്ട ഇന്ത്യന്‍ പ്രവാസി പിടിയില്‍

November 12, 2023

News_Qatar_Malayalam

November 12, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: മക്കയിലെ മരുഭൂമിയിലേക്ക് സംസ്‌കരിക്കാത്ത മലിനജലം അനധികൃതമായി ഒഴുക്കിവിട്ട ഇന്ത്യന്‍ പ്രവാസി പിടിയിലായി. ശുദ്ധീകരിക്കാത്ത മലിനജലം അനധികൃതമായി ഒഴിവാക്കിയ സംഭവത്തില്‍ മക്കയിലെ പരിസ്ഥിതി സുരക്ഷ പ്രത്യേക സേനയാണ് ഇന്ത്യക്കാരനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ സ്‌പെഷ്യല്‍ ഫോഴ്‌സ് നടപടിയും സ്വീകരിച്ചു. ഇത്തരം സംഭവങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പാരസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് സൗദി നിയമത്തില്‍ കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മലിനജലം ഉള്‍പ്പെടെയുള്ള ശുദ്ധീകരിക്കാത്ത ദ്രാവകങ്ങള്‍ ഒഴുക്കിവിടുകയോ വലിച്ചെറിയുകയോ ചെയ്താല്‍ 30 ദശലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. കൂടാതെ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷയും വിധിക്കും. 
പരിസ്ഥിതി സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാനും പരിസ്ഥിതിയേയോ വന്യജീവികളെയോ ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും സൗദി അധികൃതര്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News