Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മൗസിം അൽ ഖൈർ -2024,അൽഖോർ കെ.എം.സി.സി ഇഫ്താർ മീറ്റും ആരോഗ്യ ബോധവൽകരണവും സംഘടിപ്പിച്ചു 

April 03, 2024

news_malayalam_local_organization_news_updates

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : അൽഖോർ ഏരിയ കെഎംസിസി കമ്മിറ്റിയും വനിതാ  വിംഗും സംയുക്തമായി സംഘടിപ്പിച്ച 'മൗസിം അൽ ഖൈർ -2024' സമൂഹ ഇഫ്താർ മീറ്റും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .അൽ ഖോർ നാഷണൽ കിൻഡർ ഗാർഡനിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

അമേരിക്കൽ ഹോസ്പിറ്റൽ ക്ലിനിക്  ഗ്രൂപ്പ് സിഇഒ ഡോ:മുഹമ്മദ് ജസീൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി.കെഎംസിസി ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു .ആസന്നമായ ലോകസഭാ  തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റാനായി കഠിന പ്രയത്നം ചെയ്യുന്ന  നേതാക്കൾക്കും പ്രവർത്തകർക്കും ഐക്യദാർഢ്യം  പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടിയും അരങ്ങേറി. 

കെഎംസിസി സംസ്ഥാന സെക്രട്ടറി താഹിർ, സംസ്ഥാന വനിതാ കമ്മിറ്റി ഭാരവാഹികളായ സലീന കുളത്ത്,ഡോ:നസ്‌റിൻ ,ഡോ:ബുഷ്‌റ ,മാജിദ , നസീം മെഡിക്കൽ സെന്റർ ഡിവിഷണൽ മാനേജർ ഹാഷിം ,സൗഹൃദ സംഘടനാ പ്രതിനിധികളായ വിഖായ -എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഇല്യാസ് വാഫി ,സി.ഐ.സി (CIC) സോൺ പ്രസിഡന്റ് സകീർ ഹുസൈൻ, സംസ്‌കൃതി ജനറൽ സെക്രട്ടറി ജയകുമാർ ,കെ.ഐ.സി മദ്രസ്സ പ്രിൻസിപ്പാൾ ജാവേദ് ഹുദവി ,ഇൻകാസ് പ്രസിഡന്റ് ജയപാൽ എന്നിവർ സംസാരിച്ചു. ഹംസ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശംസുദ്ധീൻ ചെമ്പൻ സ്വാഗതവും ട്രെഷറർ പ്രശാന്ത് കോട്ടക്കൽ നന്ദിയും പറഞ്ഞു .

കെഎംസിസി അൽഖോർ ഏരിയ ഭാരവാഹികളായ അബ്ദുൽ റഹ്‌മാൻ ചേളാരി,അബ്ദുൽ റസാഖ് പി എം  , മുഹമ്മദ് ഷാഫി ഉപ്പളക്കൽ  , നൂറുദ്ധീൻ ടി  ,ഇല്യാസ് കുഞ്ഞിമോൻ  ,ഫിറോസ് എം , മുഹമ്മദ് ഹഫ്സൽ,മുഹമ്മദ് ഫൗസി പി, ബഷീർ പട്ടശ്ശേരി , ബഷീർ മുക്കം ,അനസ്,ഷുക്കൂർ  കൊണ്ടോട്ടി, സിനോജ് , അൽഖോർ ഏരിയ വനിതാ കമ്മിറ്റി ഭാരവാഹികളായ ഡോ:നിഷ ഫാത്തിമ ഷംസുദ്ധീൻ , നൗഷിബാ ഷാഫി , ലൈല ഹംസ, നജ്മ നൂറുദ്ധീൻ , മെഹ്റുന്നിസ ബഷീർ ,തസ്‌നീം , ഫസല് മുജീബ്, റുഖിയ നാസിറ , ജാസ്മിൻ , റഫ്നീത, ഷംലത്ത് , സുബിന ലത്തീഫ് നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News