Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഖത്തർ ഐസിബിഎഫ് സ്വാതന്ത്ര്യദിനാഘോഷം

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :  ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി സി അശോക ഹാളില്‍ ഐ സി ബി എഫ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരിപാടി ‘ഭാരത് ആസാദി കേ രംഗ് 2023’ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ എംബസിക്ക് കീഴിലെ വിവിധ അപ്പെക്സ് ബോഡികളുടെ പ്രവർത്തനങ്ങളുമായി ഖത്തറിലെ നാനാതുറകളിൽ നിന്നുള്ള ഇന്ത്യക്കാർ കൂടുതൽ സജീവമായി ഇടപെട്ടു തുടങ്ങിയതിന്റെ സൂചനയായാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലെ ജനപങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.

വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നായി ഏതാണ്ട് മുന്നൂറോളം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഐ സി ബി എഫ് കോര്‍ഡിനേറ്റിംഗ് ഓഫീസറും ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും ചടങ്ങില്‍ സന്നിഹിതനായി.ദോഹക്ക് പുറത്തുള്ള സാധാരണക്കാർ കൂടി പങ്കെടുക്കാനുള്ള സൗകര്യം പരിഗണിച്ചാണ് ആഗസ്റ്റ് 15 നു ശേഷമുള്ള അടുത്ത വാരാന്ത്യത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.

ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും വിവിധ ആവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കണ്‍വീനറുമായ വര്‍ക്കി ബോബന്‍ സ്വാഗതവും സെക്രട്ടറി ടി കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, പ്രവാസി ഭാരതി സമ്മാന്‍ അവാര്‍ഡ് ജേതാവ് ഹസ്സന്‍ ചൗഗ്ലെ അടക്കമുള്ള കമ്മ്യൂണിറ്റി നേതാക്കളും ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആഘോഷ പരിപാടികളുടെ വിജയത്തിനായി സഹകരിച്ച സ്‌പോണ്‍സര്‍മാര്‍മാരെയും കലാപരിപാടികള്‍ അവതരിപ്പിച്ച സംഘടനകളെയും വ്യക്തികളെയും അംബാസഡര്‍ മെമന്റോകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News