Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
'ഹയ്യ' വഴിയുള്ള സന്ദർശനം തുടരും,എക്സ്പോ 2023ൽ പങ്കെടുക്കാനെത്തുന്നവർക്ക് നിബന്ധനകളോടെ ഹയ്യ കാർഡ് സജീവമാക്കുമെന്ന് സംഘാടകർ

August 15, 2023

August 15, 2023

ഖദീജ അബ്രാർ/ദോഹ
ദോഹ : എക്‌സ്‌പോ 2023 ബന്ധപ്പെട്ട് രാജ്യത്തെത്തുന്ന  സന്ദർശകർക്കായി "ഹയ്യ" കാർഡ് സജീവമാക്കുമെന്ന് സംഘാടകരായ നാഷണൽ കമ്മിറ്റി സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി പറഞ്ഞു. അൽ റയ്യാൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഹയ്യ കാർഡ് സജീവമാക്കുന്നതിന് നിരവധി നിബന്ധനകൾ നടപ്പാക്കുമെന്നും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ അനുവദിച്ച ഹയ്യ ആനുകൂല്യം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.എന്നാൽ എക്സ്പോയിൽ പങ്കെടുക്കാനെത്തുന്നവർക്ക് കൂടുതൽ നിബന്ധനകളോടെയായിരിക്കും ഹയ്യ വഴിയുള്ള സന്ദർശനം അനുവദിക്കുകയെന്നാണ് വിവരം.

2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ നടക്കുന്ന എക്‌സ്‌പോയ്‌ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News