Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ എക്‌സ്‌പോ: ഖത്തര്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പവലിയന് ഗിന്നസ് റെക്കോര്‍ഡ്

October 21, 2023

news_malayalam_doha_expo_updates

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ എക്‌സ്‌പോ 2023ലെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ (എംസിഐടി) പവലിയനാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ത്രീഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നീളമുള്ള സ്വതന്ത്ര കോണ്‍ക്രീറ്റ് ടവര്‍ നിര്‍മിച്ചാണ് പവലിയന്‍ ലോക റെക്കോര്‍ഡ് നേടിയത്. 170 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 12.4 മീറ്റര്‍ ഉയരത്തിലാണ് പവലിയന്റെ നിര്‍മാണം. 

ഓരോ നിരയിലും ഏഴ് ഇഷ്ടികകള്‍ ഉപയോഗിച്ച് പത്ത് ലെവലുകള്‍ അടങ്ങുന്ന ഗോപുര മാതൃകയിലാണ് പവലിയന്റെ രൂപകല്‍പന. ഖത്തറിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കമ്പനികള്‍ക്കും സാങ്കേതിക മേഖലയിലെ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കുന്നതിനുള്ള സംവിധാനമാണ് ദോഹ എക്‌സ്‌പോ പവലിയനിലൂടെ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. ഗിന്നസ് റെക്കോര്‍ഡ് നേട്ടത്തിന്റെ പ്രതീകം മാത്രമല്ല, സാങ്കേതിക മേഖലയിലെ ഖത്തറിന്റെ മികവ് കൂടിയാണിതെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News